ഓച്ചിറ സംഭവം: പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി: പ്രതിക്കെതിരേ പീഡനത്തിന് കേസ്
കൊല്ലം: ഓച്ചിറയില്‍ അന്യ സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞു. വൈദ്യപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്ന് പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് പൊലിസ് കേസെടുത്തു. വൈദ്യപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതും പോക്സോ വകുപ്പും ചുമത്തി റോഷനെതിരെ കേസെടുത്തിട്ടുണ്ട്. അതിനൊപ്പം ലൈംഗികപീഡനക്കുറ്റം കൂടി ചുമത്തിയാല്‍ കേസ് കൂടുതല്‍ ഗൗരവമുള്ളതാകും.
ഇന്നലെ രാത്രി ഏറെ വൈകിയാണ് പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായത്. മുംബൈയില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളത്. പ്രതി മുഹമ്മദ് റോഷനെ ഇന്ന് കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
സാമൂഹികക്ഷേമ വകുപ്പിന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാനാണ് പൊലീസ് തീരുമാനം. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറല്ലെങ്കില്‍ കുട്ടിയെ സാമൂഹിക നീതി വകുപ്പിന്റെ ഹോസ്റ്റലിലേക്ക് മാറ്റിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."