HOME
DETAILS
MAL
അമരവിള ചെക്ക് പോസ്റ്റില്‍ ഒന്നര ലക്ഷം രൂപയുടെ പുകയില ഉല്പന്നവുമായി യുവാവ് പിടിയില്‍
backup
April 19 2017 | 19:04 PM
നെയ്യാറ്റിന്‍കര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ ഒന്നര ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നവുമായി യുവാവ് പിടിയില്‍. നേമം പ്രാവച്ചമ്പലം സ്വദേശി മുഹമ്മദ് ഷെയ്ക്ക് (22) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെ തമിഴ്നാട്ടില്‍ നിന്നും ഇരുചക്രവാഹനത്തില്‍ കടത്തിക്കൊïുവന്ന പുകയില ഉല്പന്നമാണ് പിടിച്ചെടുത്തത്. പ്രതിയെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹനന്‍നായരുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ബിജുരാജ് , ബിജുകുമാര്‍ , സതീഷ് , സി.ഇ.ഒ വിശാഖ് , ഷാജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."