താമരശ്ശേരിയില്‍ ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു
താമരശ്ശേരി: കര്‍ഷകരുടെ ഉല്പന്നങ്ങള് സംഭരിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനായി കൃഷിവകുപ്പിന്റെ ഇക്കോ ഷോപ്പ് താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു പ്രവര്‍ത്തനമാരംഭിച്ചു.
ഇതോടെ കീടനാശിനികള്‍ ഉപയോഗിക്കാത്ത വിഷരഹിത പച്ചക്കറികള്‍ വാങ്ങാനുള്ള അവസരമൊരുങ്ങും. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ ഉല്പന്നങ്ങള് ഓര്‍ഗാനിക്, പി.ജി.എസ് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റോടെ വിപണനം നടത്തും. കാര്‍ഷിക ഉല്പന്നങ്ങള്ക്കു പുറമെ പച്ചക്കറി തൈകള്‍, ജൈവ കീടനിയന്ത്രണ ഉപാധികളും ലഭിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. സരസ്വതി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എം.എ ഗഫൂര്‍ ആദ്യവില്പന നടത്തി. കൊടുവള്ളി കൃഷി അസി. ഡയരക്ടര്‍ ആശ എസ്. കുമാര്‍ പദ്ധതി വിശദീകരിച്ചു.
താമരശ്ശേരി പഞ്ചായത്ത് സ്ഥിരംസമിതി ചെയര്പേഴ്സന് മഞ്ജിത, ബ്ലോക്ക് മെംബര്‍ എ.പി ഹുസൈന്, റംല, കുഞ്ഞി, പഞ്ചായത്തംഗങ്ങളായ അബ്ദുല്‍ ഗഫൂര്‍, റസീന സിയാലി, കാര്‍ഷിക വികസനസമിതി അംഗങ്ങളായ ഗിരീഷ് തേവള്ളി, സദാനന്ദന്, രാജേന്ദ്രന് ,കൃഷി ഓഫിസര്‍ കെ.എ ഷിജോ, എം.പി ലീലാവതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."