HOME
DETAILS

കനത്ത ചൂടില്‍ താമരച്ചെടികള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നു താമരകളും വാടുന്നു

  
backup
March 29 2019 | 06:03 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b0%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%9f%e0%b4%bf

അന്തിക്കാട്: പൊരിവെലിയില്‍ താമരച്ചെടികള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. കൃഷിക്ക് അനുയോജ്യമല്ലാത്ത അന്തിക്കാട്, പുള്ള്, ആലപ്പാട്, ചാഴൂര്‍ കോള്‍ പടവുകളില്‍ ഏക്കര്‍ കണക്കിനു സ്ഥലത്ത് കര്‍ഷകര്‍ താമരപ്പൂ കൃഷിയിറക്കിയിട്ടുണ്ട്.
എന്നാല്‍ ചൂട് ശക്തിയായതോടെ ഏക്കര്‍ കണക്കിനു നിലത്തിലെ താമരച്ചെടികള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. താമരയുള്ള പാടങ്ങളില്‍ വെള്ളമുണ്ടെങ്കിലും ഇലകള്‍ കരിഞ്ഞുണങ്ങുകയാണ്. തുടര്‍ന്ന് പൂക്കളും മൊട്ടുകളും നശിക്കും.
താമരകൃഷിയില്‍ നൂറുമേനി പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് ഇത് വന്‍ തിരിച്ചടിയായി. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് ദിവസവും ആയിരകണക്കിന് പൂക്കളാണ് കോള്‍പടവുകളില്‍നിന്ന് കൊണ്ടു പോയിരുന്നത്.
എന്നാല്‍ ചൂട് കനത്തതോടെ ദിവസവും നൂറില്‍ താഴെ പൂക്കളാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. താമരക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും കടുത്ത വേനല്‍ ചതിച്ചുവെന്നും താമരകൃഷിയില്‍ ഇത്രയും വലിയ നഷ്ടം ഇതാദ്യമാണെന്നും കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.
ഗുരുവായൂര്‍, ഇരിങ്ങാലക്കുട തുടങ്ങി പ്രശസ്തമായ ക്ഷേത്രങ്ങളിലേക്ക് കോള്‍പാടങ്ങളില്‍ നിന്നാണ് താമര കൊണ്ടു പോകുന്നത്. ദൂരെ സ്ഥലങ്ങളിലേക്ക് മൊട്ടുകളായാണ് കൊണ്ടു പോകുക. കപ്പലണ്ടി പിണ്ണാക്ക്, ചാണകം എന്നിവയാണു വളം. കൃഷിക്ക് ആവശ്യമായ വെള്ളം കോള്‍പടവുകളില്‍ നിന്നു തന്നെ ലഭിക്കും.
താമരപ്പൂ കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന നിരവധി കര്‍ഷകര്‍ ചാഴൂര്‍, അന്തിക്കാട് മേഖലയിലുണ്ട്. കനത്ത ചൂടില്‍ താമരച്ചെടികള്‍ കരിഞ്ഞുണങ്ങുന്നത് ഇവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
പുഷ്പ കൃഷിയില്‍ നാശം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  10 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  10 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  10 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago