കരകുളം വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഭരണസംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമെന്ന നിലയില്‍ വില്ലേജ് ഓഫിസുകളില്‍ തങ്ങളുടെ ആവശ്യങ്ങളുമായി കടന്നു ചെല്ലുന്ന ജനങ്ങളുടെ അനുഭവങ്ങളില്‍ നിന്നാണ് അവര്‍ സര്‍ക്കാരിനെ പോലും വിലയിരുത്തുകയെന്ന് മന്ത്രി ഇ .ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ അത് നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധരായ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചാല്‍ അത് എല്ലാ തലങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരകുളം വില്ലേജ് ഓഫിസിന് പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
റവന്യൂ വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി താല്‍പര്യപൂര്‍വം ഇടപെടുന്നവരാണ്. എങ്കിലും അപൂര്‍വം ചിലരുടെ പ്രവര്‍ത്തനം ദുഷ്‌പേരുïാക്കുന്നുï്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സി. ദിവാകരന്‍ എം .എല്‍. എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ് .വെങ്കടേസപതി, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം .എസ് അനില, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മുന്‍ എം .എല്‍. എ മാങ്കോട് രാധാകൃഷ്ണന്‍, എ. ഡി. എം ജോണ്‍ വി സാമുവല്‍, ഡെപ്യൂട്ടി കലക്ടര്‍ വി .ആര്‍ വിനോദ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."