തീരദേശത്തെ കഞ്ചാവ് വില്പന: സംഘത്തിലെ പ്രധാനി പിടിയില്‍
കോവളം : വിഴിഞ്ഞം തീരദേശ മേഖലയിലും അന്യ സംസ്ഥാനത്തൊഴിലാളികളെ കേന്ദ്രീകരിച്ചും കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി പിടിയില്‍. വിഴിഞ്ഞം സ്വദേശി സക്കീര്‍ ഹുസൈനാ(55) ണ് പിടിയിലായത്. ഇയാളില്‍ നിന്നു 75000 രൂപയോളം വിലവരുന്ന ഒന്നരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യല്‍ സ്ക്വഡും എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ വിഴിഞ്ഞം ഉച്ചക്കടയ്ക്ക് സമീപം അന്യ സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുനിന്നാണ് പ്രതി പിടിയിലായത്.
തിരുവനന്തപുരം,നെയ്യാറ്റിന്‍കര ,കൊല്ലം എക്സൈസ് റേഞ്ച് ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറ് കഞ്ചാവ് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. തമിഴ്നാട്ടിലെ കമ്പത്ത് നിന്നും കഞ്ചാവ് കൊïുവന്ന് വിഴിഞ്ഞം തീരദേശത്തും അന്യസുംസ്ഥാന തൊഴിലാളികള്‍ക്കിടയിലും വിതരണം നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്നും പൊതി ഒന്നിന് 500 രൂപ ഈടാക്കിയാണ് കച്ചവടം നടത്തിയിരുന്നതെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇയാളുടെ സംഘത്തിലെ മറ്റ് കണ്ണികളെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുï്. സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ.ഷിബുവിന്റ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പക്ടര്‍മാരായ വി.ഷാബു,എസ്.സുധാകരന് നായര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ വി.സജി,വി.ജി .സുനില്‍കുമാര്‍, എസ്.ഷാജി,വി.ജെ.സന്തോഷ് കുമാര്‍, ഏലിയാസ് റോയ്,സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.എസ്.അനില്‍കുമാര്‍, എസ്.മണികണ്ഠന്, എന്‍.സുഭാഷ്, കെ.അജയന്, എന്‍.ജെ.മാനുവല്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."