HOME
DETAILS

തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ അതിര്‍ത്തി കടന്ന്് സ്പിരിറ്റും കള്ളപ്പണവുമെത്തുന്നു

  
backup
March 29 2019 | 06:03 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b4%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95

വാളയാര്‍: തെരഞ്ഞടുപ്പുകാലമായതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ സ്പിരിറ്റും വ്യാജമദ്യവും കുഴല്‍ പണവുമൊഴുകുമെന്നു സൂചന. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് പ്രധാനമായും സ്പിരിറ്റും വ്യാജമദ്യക്കടത്തും സജീവമാകുന്നത് വാളയാര്‍ വഴിയാണ്. തെരഞ്ഞെടുപ്പ് കൊഴുപ്പികാന്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും വേണ്ടി മദ്യവും പണവും നല്‍കിയുള്ള പ്രലോഭനം കാലങ്ങളായിട്ടുള്ളതാണ്.
അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു സമയങ്ങളില്‍ അതിര്‍ത്തി കടന്നുള്ള കള്ളക്കടത്തിന്റെ വരവിനു സാധ്യതയേറെയാണ്. വാളയാര്‍, വേലന്താവളം, ഗോപാലപുരം, ചെമ്മണ്ണാമ്പതി, ഗോവിന്ദപുരം, ആനക്കട്ടി, കുപ്പാണ്ടക്കൗണ്ടനൂര്‍, മീനാക്ഷിപുരം, നടുപ്പുണി, എന്നീ ഒന്‍പത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളുണ്ടെങ്കിലും ഇവക്കൊക്കെ സമാന്തരമായി നിരവധി രഹസ്യപാതകളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത്തരം രഹസ്യപാതകള്‍ വഴിയാണ് ചെക്ക് പോസ്റ്റുകളില്‍ പെടാതെ ദേശീയപാതയിലെത്തിചേരുന്നത് കര്‍ണ്ണാടക, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നുമെത്തുന്ന സ്പിരിറ്റ് തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ചാണ് കേരളത്തിലേയ്ക്ക് കടത്തുന്നത്. തമിഴ്‌നാട്ടില്‍ പൂട്ടികിടക്കുന്ന കമ്പനികള്‍ സ്വകാര്യ വ്യക്തികളുടെ തെങ്ങിന്‍തോപ്പുകള്‍ എന്നിവടങ്ങളില്‍ നിന്നുമാണ് കേരളത്തിലേയ്ക്ക് ചെറുതും വലുതുമായ വാഹനങ്ങളില്‍ സ്പിരിറ്റെത്തുന്നത്. മീന്‍, പച്ചക്കറി, പഴം എന്നീ ലോറികളിലും സ്വകാര്യവാഹനങ്ങളിലുമാണ് അതിര്‍ത്തികടന്ന് സ്പിരിറ്റെത്തുന്നത്.
കര്‍ണ്ണാടകയില്‍ ലിറ്ററിന് 100 ല്‍ താഴെയുള്ള സ്പിരിറ്റിന് കേരളവിപണിയില്‍ 500 വരെയാണ് വില. ഒരു ലിറ്റര്‍ സ്പിരിറ്റ് ഉപയോഗിച്ച് 8 മുതല്‍ 10 ലിറ്റര്‍ വരെ കള്ളും വ്യാജമദ്യവും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുമെന്നതിനാല്‍ ഇവിടെ സ്പിരിറ്റ് ആവശ്യക്കരേറെയാണ്. അതിര്‍ത്തികടന്നെത്തുന്ന സ്പിരിറ്റ് കൂടുതലായും കേരളത്തിലെത്തുന്നത് തെക്കന്‍ ജില്ലകളിലേയ്ക്കാണ് ഒഴുകുന്നത്. സ്പിരിറ്റിനു പുറമെ വന്‍തോതില്‍ കള്ളപ്പണവുമെത്താനുള്ള സാധ്യതയും തള്ളികളയാനാവില്ല.
ഒരു വ്യക്തിയ്ക്ക് കൊണ്ടു പോകാനുള്ള പണത്തിന്റെ പരിധി 50,000 ആണെന്നിരിക്കെ ലക്ഷങ്ങളും കോടികളുമൊക്കെ അതിര്‍ത്തികടന്നെത്തുന്ന കാലമാണ്. തെരഞ്ഞടുപ്പുകാലം അതിര്‍ത്തിചെക്ക് പോസ്റ്റുകളിലൊക്കെ ഉദ്ദ്യോഗസ്ഥര്‍ എത്രതന്നെ പരിശോധന കര്‍കശമാക്കിയാലും ഇവരുടെയൊക്കെ കണ്ണുവെട്ടിച്ചു സാധനം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കഴിവുള്ള മാഫിയകളും സജ്ജീവമാണ്. സ്വകാര്യ വാഹനങ്ങളിലും ചരക്കു വാഹനങ്ങളിലും രഹസ്യമായി അറകള്‍ നിര്‍മ്മിച്ചു കള്ളക്കടത്ത് നടത്തുന്ന പ്രഫഷനലുകള്‍ തന്നെയുണ്ട്.ഇതിനു പുറമെ ഇവര്‍ക്കുള്ള ശക്തമാ.യ രാഷ്ട്രീയ- സാമ്പത്തിക-ഉദ്ദ്യോഗസ്ഥ സ്വാധീനവും കടത്തിനു സഹായകമാവുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് ഗ്രാമീണ മേഖലകള്‍, മലയോര മേഖലകള്‍, ആദിവാസി മേഖലകള്‍ എന്നിവടങ്ങളിലാണ് കൂടുതലായും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവും പണവും ഉപയോഗിക്കുന്നത്. എത്ര തന്നെ തെരഞ്ഞെടുപ്പുകാലത്ത് പെരുമാറ്റച്ചട്ടങ്ങളും ഉത്തരവുകളുമൊക്കെ തെരഞ്ഞെടുപ്പുകമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണ സംവിധാനങ്ങള്‍ ഇറക്കുമെങ്കിലും ഇതൊന്നും ഇവിടെ കള്ളക്കടത്തിനു ബാധകമല്ല.
ഫലമോ കേരളത്തിലെ ഉത്സവകാലത്തും, ഓണം, വിഷു, ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ക്കു പുറമെ തെരഞ്ഞെടുപ്പുകാലവും വോട്ടര്‍മാരെ സ്വാധീനിച്ച് വോട്ടു വാങ്ങുന്നതിനു വേണ്ടിയുള്ള മദ്യവും പണവും സ്പിരിറ്റും കള്ളക്കടത്തിനു സജീവമാകുമെന്നതില്‍ സംശയമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago