ഒരു കുടം വെള്ളത്തിന് മുപ്പത് രൂപ നെയ്യാറ്റിന്‍കരയിലും സ്ഥിതി വ്യത്യസ്തമല്ല !
നെയ്യാറ്റിന്‍കര: താലൂക്ക് പരിധിയിലും ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ജലസ്രോതസുകള്‍ ധാരാളമുള്ള വെളളറടയില്‍ പോലും ഇതാണ് സ്ഥിതി. ഒരു കുടം വെളളത്തിന് 10 മുതല്‍ 30 രൂപ വരെ നല്‍കി വാങ്ങേï സ്ഥിതി താലൂക്കില്‍ പലയിടങ്ങളിലുമുï്. പാറശാല , കൊറ്റാമം , ചെങ്കല്‍ , പനച്ചമൂട് , ചെറുവാറക്കോണം , കൊച്ചോട്ടുകോണം , അമരവിള , കുന്നത്തുകാല്‍ , ധനുവച്ചപുരം, ബാലരാമപുരം , പളളിച്ചല്‍ , നേമം തുടങ്ങിയയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
കടലോര മേഖലകളായ പൊഴിയൂര്‍ , പൂഴിക്കുന്ന് , പുവാര്‍ , പുല്ലുവിള , കാഞ്ഞിരംകുളം , കൊച്ചുപളളി തുടങ്ങിയ സ്ഥലങ്ങളിലും കുടി വെളള ക്ഷാമം രൂക്ഷമാവുകയാണ്. പഞ്ചായത്ത് തലങ്ങളില്‍ കുടി വെളളം എത്തിക്കാനുളള ശ്രമം നടക്കുന്നുïെങ്കിലും ഫലപ്രദമായിട്ടില്ല.
നെയ്യാറ്റിന്‍ക താലൂക്കിലെ തിരുപുറം , വെണ്‍പകല്‍ , അമരവിള തുടങ്ങിയയിടങ്ങളില്‍ ജലക്ഷാമം കാരണം വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുï്. നെയ്യാറിലെ ജലം കനാലുകള്‍ വഴി ലഭിക്കാത്തതാണ് കൃഷിനാശത്തിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."