തെങ്കര സ്വദേശിക്ക് സൂര്യാതപമേറ്റു
തെങ്കര: തീക്ഷണമായ ഉഷ്ണവും ഉയര്‍ന്ന താപനിലയും കാരണം മണ്ണാര്‍ക്കാട് മേഖലയില്‍ ഒരാള്‍ക്കുകൂടി സൂര്യാതപമേറ്റു. തെങ്കര സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ ഗിരീഷ് ഗുപ്തക്കാണ് പൊള്ളലേറ്റത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തോടൊപ്പം സഞ്ചരിക്കവെ കല്ലടിക്കോടുവച്ചാണ് കൈക്ക് പൊള്ളലേറ്റത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ വെട്ടിചുരുക്കുകയൊ സമയക്രമം ക്രമീകരിക്കുകയൊ ചെയ്യണമെന്ന് അത്യാവശ്യമായി വന്നിരിക്കുന്നു. മിക്കസമയവും നാല്‍പ്പത് ഡിഗ്രിക്ക് മുകളിലാണ് താപനില. ആരോഗ്യ വകുപ്പ് സൂര്യാതപത്തെകുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പ്രചാരണ ചൂടിന്നിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ വലിയ അപകടത്തിലേക്കാണെത്തുക.
പരുതൂരില്‍ സൂര്യാതപം
പട്ടാമ്പി: വേനല്‍ച്ചൂട് കനത്തതോടെ പരുതൂരില്‍ ഒരാള്‍ക്ക് സൂര്യാതപമേറ്റു. പരുതൂര്‍ പഞ്ചായത്തിലെ കരിയന്നൂര്‍ സ്വദേശി കുന്നുമ്മല്‍ ബീരാന്റെ മകന്‍ അബ്ദുള്‍ മനാഫിനാണ് (38) സൂര്യാതപമേറ്റത്. വീടിന്റെ ടെറസിന് മുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയതായിരുന്നു അബ്ദുള്‍ മനാഫ്. വൃത്തിയാക്കിയശേഷം പുറത്ത് ചെറിയ നീറ്റല്‍ അനുഭവപ്പെടുകയായിരുന്നു.
ശരീരത്തില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്ഥലത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സതേടി. കൂടാതെ കടുത്ത ക്ഷീണവും ഇദ്ദേഹത്തിന് അനുഭവപ്പെട്ടു. ഡോക്ടറുടെ പരിശോധനയില്‍ സൂര്യാതപമേറ്റതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."