വെഞ്ഞാറമൂട്ടില്‍ അവസരം മുതലാക്കി കുടിവെള്ള മാഫിയ
വെഞ്ഞാറമൂട് : ജലക്ഷാമം അതിരൂക്ഷമായതോടെ വെഞ്ഞാറമൂടും പരിസരപ്രദേശങ്ങളിലും അവസരം മുതലാക്കി കുടിവെള്ള മാഫിയ. ടാങ്കറുകളില്‍ വെള്ളമെത്തിച്ച് വന്‍തുകയാണ് ഇവര്‍ ഈടാക്കുന്നത്. തോന്നുംപടിയുള്ള വിലയീടാക്കലിനു, മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ വഴങ്ങിക്കൊടുക്കേï സ്ഥിതിയിലാണ് ജനം.
നെല്ലനാട്,വാമനപുരം,മാണിക്കല്‍,പുല്ലമ്പാറ പഞ്ചായത്തിലുള്ളവര്‍ മാസങ്ങളായി കുടിവെള്ളക്ഷാമത്തിന്റെ ദുരിതത്തിലാണ്. വെറ്റിലക്കൊടി, വാഴ, ചേമ്പ്, ചേന തുടങ്ങിയ കൃഷികള്‍ കരിഞ്ഞുണങ്ങി. ക്ഷീരകര്‍ഷകരും കടുത്തപ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പശുക്കളെയും മറ്റ് മാടുകളെയും പരിപാലിക്കുന്നതിന് വെള്ളം ലഭിക്കാതെ ഇവര്‍ വലയുകയാണ്. പുല്ലോ, പച്ചിലകളോ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ കൂടിയ വിലക്ക് കാലിത്തീറ്റ വാങ്ങേമ്ട സ്ഥിതിയുമുï്.
മാണിക്കല്‍ പഞ്ചായത്തിലെ ഉയര്‍ന്ന മേഖലകളില്‍ കിലോമീറ്ററുകള്‍ താïിയാണ് വെള്ളം ശേഖരിക്കുന്നത്. പഞ്ചായത്തിന്റെ ടാങ്കറുകളിലുള്ള ജലവിതരണം ഫലപ്രദമായിട്ടില്ല. കൊട്ടിഘോഷിച്ച് നടപ്പാക്കിയകുടിവെള്ളപദ്ധതികളെല്ലാം ഇപ്പോള്‍ നോക്കുകുത്തികളായി മാറിയ നിലയാണ്. പനവൂര്‍, പുല്ലമ്പാറ,വെമ്പായം കുടിവെള്ള പദ്ധതി കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ആഴ്ച്ചയില്‍ ഒന്നോ , രïോ ദിവസം മാത്രമാണ് ഇതുവഴിയുള്ള വെള്ളമെത്തുകയെന്ന് നാട്ടുകാര്‍ പറയുന്നു.പാറഖന നവും , മണ്ണിടിപ്പും തകൃതിയായി നടന്ന മേഖലകളിലാണ് ഇപ്പോള്‍ ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."