സ്ത്രീസുരക്ഷ നടപ്പിലാക്കുന്ന എം.പി ആവണമെന്ന് ശ്രീകണ്ഠനോട് വിദ്യാര്‍ഥികള്‍
കോങ്ങാട്: ഇന്നലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്റെ പര്യടനം ആരംഭിച്ചത് പുലാപ്പറ്റ ഉമ്മനഴിയില്‍നിന്നാണ്. കുളക്കാട്ടുകുറുശ്ശി, മണ്ണംപറ്റ, കരിമ്പുഴ, കരിപ്പമണ്ണ, ആറ്റാശ്ശേരി, പനാംകുന്ന്, മുറിയംകണ്ണി, ചെത്തല്ലൂര്‍, പൂവത്താണി എന്നിവിടങ്ങളില്‍ റോഡ്‌ഷോയുടെ അകമ്പടിയോടെ പര്യടനം നടത്തി. തുടര്‍ന്ന് ഐടിയല്‍ കോളജ് ചെര്‍പ്പുളശ്ശേരിയിലായിരുന്നു സ്വീകരണം. കോളജ് ഡേ പരിപാടി നടന്നുകൊണ്ടിരിക്കുന്ന വേദിയിലെത്തിയ സ്ഥാനാര്‍ഥിയെ പാട്ടുപാടിയാണ് സ്വീകരിച്ചത്. വിദ്യാര്‍ഥികളോട് ചോദിച്ച ചോദ്യത്തിന് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന നീതിയും ന്യായവും നടപ്പിലാക്കുന്ന എം.പി ആയാല്‍ മതി എന്നായിരുന്നു ഉത്തരം. രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രിയായി വരേണ്ടത് എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
തുടര്‍ന്ന് ഒറ്റപ്പാലം എന്‍.എസ്.എസ് കോളജിലെത്തിയ സ്ഥാനാര്‍ഥിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി ആകണമെന്നും ജനക്ഷേമത്തിനും വികസനത്തിനും പ്രാധാന്യം കൊടുക്കണം എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പത്തിരിപ്പാലയില്‍ കടുത്ത ചൂടിനെ അവഗണിച്ചാണ് വിദ്യാര്‍ഥികള്‍ കാത്തുനിന്നത്. കോളജിന് സ്വന്തമായി കെട്ടിടം, കാന്റീന്‍, ശുചിമുറി, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ലയെന്ന ദയനീയ സ്ഥിതിയും വിദ്യാര്‍ഥികള്‍ ശ്രദ്ധയില്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."