ചെന്നൈയില്‍ മാത്രമല്ല; പാലക്കാടുമുണ്ടൊരു 'ടി നഗര്‍'
പുതുശ്ശേരി: ചെന്നൈ നഗരത്തില്‍ മാത്രമല്ല പാലക്കാട് പട്ടണത്തിലുമുണ്ടൊരു ടി നഗര്‍. അത് മറ്റെങ്ങുമല്ല ചന്ദ്രനഗര്‍ കോളനിയിലാണെന്നത് ഇതുവഴി വന്നവര്‍ക്കറിയാം. പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ ചന്ദ്രനഗര്‍ ഹൗസിങ് കോളനിയിലൂടെ വന്നാല്‍ കാണാം ടി നഗര്‍ എന്ന ബോര്‍ഡ്. നെറുകക്കാട് റോഡില്‍നിന്നും കല്ലേപ്പുള്ളി കനാല്‍ റോഡ് എന്നിവിടങ്ങളിലേയ്ക്കു പോകുന്ന ഭാഗത്താണ് ടി നഗര്‍ കോളനി. ചെന്നൈയിലെ ടി നഗര്‍ തലൈനഗര്‍ ആണെങ്കിലും ഇവിടത്തെ ടി നഗറിന് അത്ര തലയെടുപ്പൊന്നുമില്ല. ഒരു സാധാരണക്കാര്‍ താമസിക്കുന്ന ഹൗസിങ് കോളനി.
ഇവിടെ കൂടുതലും ഡോക്ടര്‍മാരും, ക്ലിനിക്കുകളുമൊക്കെയുണ്ടെങ്കിലും ജീവിതം വലിയവനെന്നോ ചെറിയവനെന്നോ വക ഭേദമില്ലാത്ത രീതിയാണ്. മരുതറോഡ് പഞ്ചായത്തില്‍ പെട്ടതാണ് ചന്ദ്രനഗര്‍ ഹൗസിങ് കോളനി. കല്ലേപ്പുള്ളി-കല്‍മണ്ഡപം റോഡിലൂടെ വന്നാലും നെറുകക്കാട് പാലം വഴി ചന്ദ്രനഗര്‍ കോളനിയിലെത്താം. ചന്ദ്രനഗര്‍-നെറുകക്കാട് റോഡിന്റെ ഒരു ഭാഗത്ത് വീടിനോട് ചേര്‍ന്നാണ് ടി നഗര്‍ എന്നെഴുതിയ നീലകളര്‍ ബോര്‍ഡുകണ്ടാല്‍ ആരും ഒന്നു നിന്നു പോകും കാരണം മദ്രാസില്‍ മാത്രം കേട്ടുശീലിച്ച ടി നഗര്‍ ഇവിടെയുമുണ്ടായെന്ന ആശങ്കയോടെയാണ്.
ഇവിടത്തെ ജനവാസമേഖലയ്ക്ക് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും ടി നഗര്‍ എന്ന് നാമകരണം ചെയ്തത് അടുത്തകാലത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."