HOME
DETAILS
MAL
പഞ്ചായത്തിന്റെ അനാസ്ഥ; മരിങ്ങത്ത് കുളം നശിക്കുന്നു
backup
July 14 2016 | 00:07 AM
കരിങ്കല്ലത്താണി: താഴെക്കോട് പഞ്ചായത്തിലെ കാഞ്ഞിരത്തടത്തിലെ മരിങ്ങത്ത് കുളം പഞ്ചായത്തിന്റെ അനാസ്ഥ കാരണം നശിക്കുന്നു. പ്രദേശവാസികള്‍ കുളിക്കാനും മറ്റു കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നത് ഈ കുളമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് ഫ@ണ്ട് ചെലവഴിച്ച് കുളത്തിന് പടവുകളും സംരക്ഷണ ഭിത്തിയും നിര്‍മിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കുളത്തില്‍ അഴുക്കുകള്‍ നിറഞ്ഞ അവസ്ഥയിലാണ്.
പല തവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഇതുവരെയും പരിഹാരമൊന്നുമുണ്ട@ായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുളം ഉപയോഗയോഗ്യമാക്കിയാല്‍ പ്രദേശത്തെ കൃഷികള്‍ക്ക് വേണ്ട@ിയും ഇതിലെ വെള്ളം ഉപയോഗിക്കാനാകും. കുളം നന്നാക്കി ജല സ്രോതസ് സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."