HOME
DETAILS
MAL
പൊലിസ് അതിക്രമം: കെ.എസ്.യു മാര്‍ച്ച് നടത്തി
backup
July 05 2018 | 06:07 AM
കല്‍പ്പറ്റ: കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.
വിദ്യാര്‍ഥി സമരങ്ങളെ ചോരയില്‍ മുക്കി അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് യോജിച്ച പ്രവൃത്തിയല്ലെന്നും വിദ്യാര്‍ഥികളെ ലാത്തി ഉപയോഗിച്ച് തല്ലിയ പൊലിസ് നടപടിയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷന് കേസെടുക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. കെ.സി റോസക്കുട്ടി ടീച്ചര്‍, ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, പി.പി ആലി, ഗോകുല്‍ദാസ് കോട്ടയില്‍, പി.ഇ ഷംസുദ്ദീന്, സാലി റാട്ടക്കൊല്ലി, സി.ബി സുഷോബ്, നിഖില്‍ തോമസ്, എം ഷൈജിത്ത്, യൂനസ് അലി, കെ റഹീല്‍, അജ്മല്‍ മാട്ടുമ്മല്‍, കെ ശ്രീഹരി, പി അനുജിത്ത്, കെ ശരത്, അര്ജുന് പോള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."