പുഴക്കാട്ടിരിയില്‍ കൃഷിഭൂമി മണ്ണിട്ടു നികത്തുന്നതായി പരാതി
മണ്ണിട്ടു നികത്തിയതിനെ ത്തുടര്‍ന്നു നിരവധി കെട്ടിടങ്ങളുടെ പരിസരം വെള്ളം കെട്ടിനില്‍ക്കുന്നു
പുഴക്കാട്ടിരി: കൃഷി ഭൂമി മണ്ണിട്ടു നികത്തുന്നതായി പരാതി. പുഴക്കാട്ടിരി വില്ലേജ് ഓഫിസിനു സമീപമാണു പരമ്പരാഗതമായി ജനങ്ങള്‍ ഉപയോഗിച്ചു വരുന്ന ഓവുചാലടക്കമുള്ള സ്ഥലങ്ങള്‍ കെട്ടിട നിര്‍മാണത്തിനായി സ്വകാര്യ വ്യക്തികള്‍ അനധികൃതമായി മണ്ണിട്ടു നികത്തുന്നത്.
മണ്ണിട്ടു നികത്തിയതിനെ ത്തുടര്‍ന്നു ഗവ. ആശുപത്രി, ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെടെ ജനങ്ങള്‍ ഒത്തു കൂടുന്ന നിരവധി കെട്ടിടങ്ങളുടെ പരിസരം വെള്ളം കെട്ടി നില്‍ക്കുകയാണ്. അധികൃതരുടെ ഒത്താശയോടെ ഇത്തരം മണ്ണിട്ടു നികത്തലുകള്‍ പഞ്ചായത്തില്‍ വ്യാപകമാകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നു സ്ഥലം സന്ദര്‍ശിച്ച പുഴക്കാട്ടിരി കൃഷി ഓഫിസര്‍ നടപടി ആവശ്യപ്പെട്ടു പെരിന്തല്‍മണ്ണ ആര്.ടി.ഒ ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."