ചാർട്ടേഡ് വിമാനങ്ങളിൽ പോകുന്നവർക്ക് കൊവിഡ് ടെസ്‌റ്റ് നിര്‍ബന്ധമാക്കി ഇന്ത്യന്‍ എംബസി
റിയാദ്: അടുത്ത ശനിയാഴ്ച മുതൽ ഗൾഫിൽ നിന്നും കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങളിൽ പോകുന്നവർ കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സഊദിയിലെ ഇന്ത്യൻ എംബസി. ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് പുറത്തിറക്കിയ മാനദണ്ഡങ്ങളിലാണ് കേരളത്തിലേക്ക് പോകുന്ന ചാർട്ടേഡ് വിമാന യാത്രക്കാർ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിർദേശം ഉൾക്കൊളിച്ചിരിക്കുന്നത്. എന്നാൽ, എംബസി ലിസ്റ്റിലെ മറ്റു സംസ്ഥാനക്കാർക്ക് ഇക്കാര്യം നിര്ബന്ധമില്ല.
കേരള സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇക്കാര്യം ഉൾപ്പെടുത്തിയതെന്നും റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ യാത്രാനുമതി നൽകാനാവൂവെന്നും എംബസി പുറത്തിറക്കിയ ചാർട്ടേഡ് വിമാനസർവീസ് നിബന്ധനകളിൽ വ്യക്തമാക്കി.
അതേസമയം, വന്ദേ ഭാരത് മിഷൻ വഴി പോകുന്നവർക്ക് ഇക്കാര്യം നിര്ബന്ധമില്ല. എംബസി പുറത്തിറക്കിയ നിർദേശത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ നിബന്ധകളെ കൂടാതെ കേരളം, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ പ്രത്യേക നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഡൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വിമാനം ചാർട്ടർ ചെയ്യുന്നവർക്ക് കൊവിഡ് നടത്തണമെന്ന നിബന്ധന പറയുന്നില്ല. കേരളത്തിലേക്ക് പോകുന്നവർക്ക് മാത്രമാണ് ഇത് നിര്ബന്ധമാക്കിയിരിക്കുന്നത്.
തമിഴ്‌നാട്ടിൽ എത്തിയാൽ കഴിയേണ്ട ക്വാറൻൈൻ നിരക്കും കൊവിഡ് ടെസ്റ്റ് ചെയ്യാനുള്ള ഫീസും നൽകിയാൽ മതി.
ഡൽഹിയിലേക്ക് ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിലെ യാത്രക്കാർക്കും ഈ നിബന്ധനയില്ല. ദൽഹി, ഹരിയാന, ഭിവാഡി, ചണ്ഡിഗഡ് എന്നിവടങ്ങളിൽ ക്വാറന്റൈനിൽ കഴിയാൻ സന്നദ്ധരാകണം, അതിന്റെ ഫീസ് നൽകണം തുടങ്ങിയവ മാത്രമേ ഈ സംസ്ഥാനങ്ങളിലേക്ക് വിമാനം ചാർട്ടർ ചെയ്യുന്നവർ നൽകേണ്ടതുള്ളൂ. പുതിയ നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിൽ നിന്നും ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര പോകാമെന്നത് നടക്കാത്ത കാര്യമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."