ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍
കരുനാഗപ്പള്ളി: ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കള്‍ കേന്ദ്രങ്ങളും വിവരങ്ങളും യഥാസമയം അറിയിക്കാത്തതിനാല്‍ ഗുണഭോക്കളായ നിരവധി പേര്‍ കാര്‍ഡ് പുതുക്കാന്‍ കഴിഞ്ഞില്ലെന്ന പരാതി നിലനില്‍ക്കെ നടപടികള്‍ അറിയിക്കാതെ വീണ്ടും അവസരമെരുക്കിയത് ഗുണഭോക്താക്കളെ ബുദ്ധിമുട്ടിലാക്കി. ഏപ്രില്‍ മാസംവരെ കാലാവധി കാര്‍ഡില്‍ രേഖപ്പെടുത്തിയവര്‍ വീണ്ടും മുഴുവന്‍ കുടുംബാംഗങ്ങള്‍ ഫോട്ടോയെടുക്കണമെന്നും എല്ലാ രേഖകളും കൊണ്ട് വരണമെന്നും തുടങ്ങിയ വ്യത്യസ്ത തടസവാദങ്ങള്‍ പറഞ്ഞു തിരിച്ചയക്കുകയാണ്. കുടുംബത്തിലെ ഒരംഗം കാര്‍ഡുമായി പുതുക്കലിന് നിശ്ചിത കേന്ദ്രത്തില്‍ എത്തിയാല്‍ മതിയെന്നായിരുന്നു ആദ്യം പറഞ്ഞത്.
ഇന്നലെ കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ നിരവധി പേര്‍ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കാനായിപുത്തന്‍ തെരുവ് അല്‍ സെയ്ത് സ്‌കൂളില്‍ എത്തിയപ്പോഴാണ് ഈ ദുരിതം നേരിട്ടത്. വൃദ്ധരെയും വികലാംഗരെയും രോഗികളായവരെയും കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെന്നും പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
ആവശ്യമായ രേഖകളുമായി എത്താന്‍ അറിയിപ്പു മുന്‍കൂട്ടി പരസ്യം ചെയ്യാത്തതാണ് ഗുണഭോക്കാളെ വലക്കുന്നത്. പുതുക്കല്‍ കേന്ദ്രത്തില്‍ നോട്ടിസ് ബോര്‍ഡില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ പരിഹരിക്കപ്പെടുന്ന പ്രശ്‌നമാണെങ്കിലും ജനങ്ങളെ വലയ്ക്കുന്ന നടപടിയാണ് അതികൃതരുടേത്. പഞ്ചായത്ത് അധികൃതരോ, ഇന്‍ഷ്യറന്‍സ് ഏജന്‍സിയോ, കാര്‍ഡ് പുതുക്കല്‍ രേഖകള്‍ തയാറാക്കുന്നതിന് കരാര്‍ എടുത്തിട്ടുള്ള അധികൃതരോ സ്ഥലത്ത് എത്തിയിരുന്നില്ല. ഉച്ചയോടെ ഐ.ഡി കാര്‍ഡ് തീര്‍ന്നതിനാല്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. കൊല്ലത്ത് നിന്നും ഐ.ഡി കാര്‍ഡ് കൊണ്ട് വന്നാണ് വീണ്ടും പുതുക്കല്‍ ആരംഭിച്ചത്. ഇത് സംബന്ധിച്ച് ഉന്നതങ്ങളില്‍ പരാതി സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."