തെരഞ്ഞെടുപ്പ് വിഷയമായി ചുള്ളിയാര്‍ ഡാം കുടിവെള്ള പദ്ധതി
മുതലമട: ചുള്ളിയാര്‍ ഡാമിലെ കുടിവെള്ള പദ്ധതി തെരഞ്ഞെടുപ്പിലും വിഷയമാകുന്നു. എല്‍.ഡി.എഫ് പദ്ധതിക്കായി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ 10 വര്‍ഷമായിട്ടും പദ്ധതി നടപ്പിലാക്കാന്‍ യു.ഡി.എഫ്്് ഒന്നും ചെയ്തില്ലെന്ന പരാതിയുമുണ്ട്്്. നിലവില്‍ മീങ്കര ഡാമില്‍ നിന്നുമാണ് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം നടക്കുന്നത്. ഇതില്‍ വടവന്നൂര്‍, എലവഞ്ചേരി പഞ്ചായത്തുകളില്‍ 26 ശതമാനം പ്രദേശങ്ങളില്‍ മാത്രമാണ് കുടിവെള്ള വിതരണം നടത്തുന്നത്.വേനല്‍ ശക്തമാകുമ്പോള്‍ മീങ്കര ഡാമിലെ ജലവിതരണത്തില്‍ ക്രമീകരണം ഉണ്ടാവുകയും മിക്ക പ്രദേശങ്ങളിലും കുടിവെള്ളം എത്താത്ത അവസ്ഥയും ഉണ്ടാവാറുണ്ട്.
ഇതിനു പരിഹാരമായിട്ടാണ് ചുള്ളിയാര്‍ ഡാമില്‍ കുടിവെള്ള വിതരണ പദ്ധതി ആരംഭിക്കണമെന്ന ആവശ്യം എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ കാര്യമായ ശ്രദ്ധ കുടിവെള്ള പദ്ധതിക്ക് നല്‍കിയില്ലെന്ന ആക്ഷേപം വ്യാപകമാണ്.
നാല് പഞ്ചായത്തുകളിലെ 70ല്‍ അധികം മിനി കുടിവെള്ള പദ്ധതികള്‍ വേനലായാല്‍ നിലക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടാകുവാന്‍ ചുള്ളിയാര്‍ ഡാമില്‍ കുടിവെള്ള പദ്ധതി ആരംഭിക്കണമെന്നും പദ്ധതിക്കു മുന്‍പ് എട്ട് അടിയിലധികം ഉയരത്തില്‍ അടിഞ്ഞു ചേര്‍ന്ന ചെളി ഡാമില്‍നിന്നും നീക്കുവാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവില്‍ 16 അടിയാണ് ജലനിരപ്പ് 57.5 പരമാവധി സംഭരണ ശേഷിയുള്ള ചുള്ളിയാര്‍ ഡാമില്‍ പലകപ്പാണ്ടി പദ്ധതി കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ വേനലിലും കുടിവെള്ള ക്ഷാമമുണ്ടാവാതെ രക്ഷിക്കാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."