നിരവില്‍പുഴ-കുഞ്ഞോം റൂട്ട് കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തി; യാത്രാ ക്ലേശം രൂക്ഷം
പനമരം: വര്‍ഷങ്ങളായുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
മാനന്തവാടി-നിരവില്‍പ്പുഴ-കുഞ്ഞോം റൂട്ടിലെ സര്‍വിസാണ് അധികൃതര്‍ അകാരമായി നിര്‍ത്തിയത്. സര്‍വിസ് മുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ മുഖ്യമായും ആശ്രയിക്കുന്ന രാവിലെ 8.30നുള്ള സര്‍വിസും ഉച്ചക്ക് 2.30നുള്ള സര്‍വിസുമാണ് നിര്‍ത്തിയിരിക്കുന്നത്. ശരാശരിക്ക് മുകളില്‍ കലക്ഷന്‍ ലഭിച്ചിരുന്ന സര്‍വിസാണ്.
റൂട്ടിലെ സ്വകാര്യ ബസുകളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി സര്‍വിസ് വെട്ടിച്ചുരുക്കിയ നടപടി പുനപരിശോധിക്കണമെന്ന് കുഞ്ഞോം ശാഖ മുസ്്‌ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ എം മുസ്തഫ, അബ്ദുല്ല ഹാജി കൊല്ലിയില്‍, ഹംസ ഹാജി, കബീര്‍ വെള്ളച്ചാല്‍, ഖാലിദ് നീലികണ്ടി, മോയിക്കുട്ടി പങ്കെടുത്തു.
പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."