പ്രചാരണം രണ്ടാംഘട്ടത്തിലെത്തുമ്പോള്‍ ഐക്യത്തോടെ ഐക്യമുന്നണി
കൊച്ചി: പ്രചരണം രണ്ടാംഘട്ടത്തില്‍ എത്തുമ്പോള്‍ ഐക്യത്തോടെ യു.ഡി.എഫ്. ഊതിപ്പെരുപ്പിച്ച ഉദ്വേഗങ്ങള്‍ക്ക് വിട നല്‍കി എം.പി കെ.വി തോമസ് യു.ഡി.എഫ് എറണാകുളം തെരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഓഫിസിലെത്തി ഹൈബിയെ കെട്ടിപ്പുണര്‍ന്നു. നമ്മുടെ കൊച്ചനുജനായ ഹൈബി ഉള്‍പ്പെടെ കേരളത്തില്‍ മത്സരിക്കുന്ന മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കുവാന്‍ അശ്രാന്ത പരിശ്രമം നടത്താന്‍ ആഹ്വാനം ചെയ്ത എം.പി കൈ.വി തോമസ്, രാജ്യത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യം ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ എട്ടുവര്‍ഷക്കാലം എറണാകുളം മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന രീതിയില്‍ കലവറയില്ലാത്ത പിന്തുണയാണ് തോമസ് മാഷില്‍ നിന്ന് ലഭിച്ചിട്ടുള്ളതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ പറഞ്ഞു. ഒരു വളരെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അനുഭവസമ്പത്തുമെല്ലാം എനിക്ക് പല സന്ദര്‍ഭങ്ങളിലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഒരു പുതിയ ജനപ്രതിനിധിയെ സംബന്ധിച്ച് അത് വലിയ സഹായകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടില്‍ ഊന്നി നിന്നുകൊണ്ട് അദ്ദേഹം തുടങ്ങിവെച്ച പല വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുവാനും തുടര്‍ന്നുകൊണ്ടുപോകുവാനും വേണ്ടിയുള്ള ജനപിന്തുണയാണ് അഭ്യര്‍ഥിക്കുന്നതെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.
മുന്‍ മന്ത്രി കെ.ബാബു, എം.എല്‍.എ പി.ടി തോമസ്, മുന്‍ എം.എല്‍.എ ഡൊമിനിക് പ്രസന്റേഷന്‍, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, യു.ഡി.എഫ് കണ്‍വീനര്‍ എ.ംഎം ഫ്രാന്‍സിസ്, മുന്‍ മേയര്‍ ടോണി ചമ്മണിതുടങ്ങിയവരോടൊപ്പം മാധ്യമങ്ങളെ കണ്ട കെ.വി തോമസ് വരും ദിവസങ്ങളില്‍ എറണാകുളം മണ്ഡലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."