വെഞ്ചാലികാപ്പ് വറ്റിവരണ്ടു; കുടിവെള്ളക്ഷാമം രൂക്ഷം
തിരൂരങ്ങാടി: വെഞ്ചാലി കാപ്പ് വറ്റിവരണ്ടു. നാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. തിരൂരങ്ങാടി നഗരസഭ, നന്നമ്പ്ര പഞ്ചായത്ത് എന്നിവിടിങ്ങളിലെ കാര്‍ഷിക ജലസേചനത്തിനായി നിര്‍മിക്കപ്പെട്ട വെഞ്ചാലികാപ്പാണ് പതിവിലും നേരത്തെ ഇത്തവണ വറ്റിവരണ്ടത്. ഇതോടെ സമീപ പ്രദേശങ്ങളായ ചെമ്മാട്, വെഞ്ചാലി,സി.കെ നഗര്‍, കൊടിഞ്ഞി കടുവാളൂര്‍, ചെറുപ്പാറ, ചെറുമുക്ക് എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പ്രദേശങ്ങളിലെ കിണറുകളിലെ ജലവിതാനം നിലനിര്‍ത്തിയിരുന്നത് വെഞ്ചാലി കാപ്പിലെ വെള്ളമായിരുന്നു.
ഇത്തവണ നേരത്തെതന്നെ കാപ്പില്‍ വരള്‍ച്ച അനുഭവപ്പെട്ടതോടെ കിണറുകളും നേരത്തെ വറ്റിവരണ്ടു. നന്നമ്പ്ര പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. വാഹനങ്ങളിലും മറ്റും വെള്ളം വിതരണം ചെയ്താണ് ഇപ്പോള്‍ താല്‍ക്കാലികമായി പ്രശ്‌നം പരിഹരിക്കുന്നത്. ഇത്തവണ വേണ്ടവിധം മഴലഭിക്കാത്തതും, ന്യൂക്കട്ട് പാറയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ അധികൃതര്‍ അലംഭാവം കാണിച്ചതും കാരണം കാപ്പിലെ വെള്ളം പൂരപ്പുഴവഴി കടലിലേക്കൊഴുകയായിരുന്നു.ഇതിന്റെ ഫലമായുണ്ടായ വരള്‍ച്ചയില്‍ സമീപത്തെ അഞ്ഞൂറ് ഏക്കറിലധികം നെല്‍കൃഷി നശിച്ചിരുന്നു. കാപ്പ് ആഴംകൂട്ടി വെള്ളം നിലര്‍ത്തുന്നതിന് ഈയിടെ പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് തീരുമാനത്തിലെത്തിയിരുന്നു.
എന്നാല്‍ ഇതുവരെ അതിനുള്ള നാടപടികളുണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് കാപ്പ് ആഴംകൂട്ടി അടുത്തവര്‍ഷത്തേക്കെങ്കിലും ജലം സംഭരിക്കാന്‍ വേണ്ട നടപാടികള്‍ കൈകൊള്ളണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."