HOME
DETAILS
MAL
കൂടുപൊളിക്കാന്‍ പോയവര്‍ തേനുമായി മടങ്ങി
backup
April 19 2017 | 20:04 PM
തേഞ്ഞിപ്പലം: വീട്ടുപറമ്പില്‍ രണ്ട് മാസത്തോളമായി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഭീഷണിയായി നിന്നിരുന്ന തേനീച്ചക്കൂട് പൊളിക്കാനെത്തിയവര്‍ മടങ്ങിയത് തേനുമായി.
ചേളാരി ചുള്ളോട്ട് പറമ്പിലെ കിഴക്കേപാടാറമ്പത്ത് സജീവന്റെ വീട്ടുപറമ്പിലെ മാവിന് കൊമ്പിലുണ്ടായിരുന്ന തേനീച്ചക്കൂടാണ് ഭീഷണിയുയര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസം യുവധാരയുടെ പ്രവര്‍ത്തകരെയും കൂട്ടി കൂട് പൊളിക്കാന്‍ ചെന്നപ്പോഴാണ് തേനീച്ചകള്‍ സ്വയം ഒഴിഞ്ഞ് പോയതായി കണ്ടത്. അതോടെ, കൂടുപൊളിക്കാന്‍ പോയവര്‍ തേനുമായി മടങ്ങുകയായിരുന്നു. യുവധാര പ്രവര്‍ത്തകരായ കെ.പി സുമേഷ്, വിഷ്ണു എം, കെ.കെ നന്ദകിഷോര്‍, ടി ഷിബിന്‍, എം മിഥുന്, പ്രവീണ്‍ രാജ് എന്നിവരാണ് തേനീച്ച കൂട് പൊളിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."