മൂന്ന് തവണ മത്സരിച്ചവര്‍ പുറത്ത്, 30 ശതമാനം സ്ഥാനാര്‍ത്ഥികള്‍ പുതുമുഖം: മുഖംമിനുക്കി പോരാട്ടത്തിനൊരങ്ങി ലീഗ്
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനൊരുങ്ങവേ പുതിയ അടവുകളും നിലപാടുകളുമായി മുസ്‌ലിം ലീഗ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കിയ വിശദമായ സര്‍ക്കുലറിലാണ് തിരഞ്ഞെടുപ്പില്‍ പൊതുവായും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രത്യേകിച്ചും സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. പുതുമുഖങ്ങള്‍ക്കും യുവതീ യുവാക്കള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നതാണ് പ്രധാന നിര്‍ദേശം. മൂന്നു തവണ സ്വയംഭരണ സ്ഥാപനങ്ങളില്‍ അംഗങ്ങളായവര്‍ ഇനി മല്‍സരിക്കരുതെന്നതാണ് നിര്‍ണായകമായ നിര്‍ദേശം. നിലവില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത നിരവധി പേര്‍ക്ക് ഈ മാനദണ്ഡം തിരിച്ചടിയാവും. 35 വര്‍ഷമായി സീറ്റ് വിട്ടുകൊടുക്കാതെ മത്സരിക്കുന്നവര്‍ വരെ ഇപ്പോള്‍ പാര്‍ട്ടിയിലുണ്ട്. ഇത്തരക്കാര്‍ മാറണമെന്ന തീരുമാനം സംസ്ഥാന കമ്മറ്റിയില്‍ നിന്നും തന്നെ വന്നതോടെ ഇവര്‍ക്കു മുന്നില്‍ ഇനി മറ്റു വഴികളുണ്ടാവില്ല. ഒരേ വീട്ടില്‍ നിന്ന് ഒന്നിലധികം പേര്‍ മല്‍സരിക്കരുതെന്നും മോശമായ പ്രകടനം കാഴ്ച വെച്ച ജനപ്രതിനിധികളെ വീണ്ടും മല്‍സരിപ്പിക്കരുതെന്നും
സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്.
മൂന്ന് തവണ മത്സരച്ചിവര്‍ മാറിനില്‍ക്കണമെന്ന നിര്‍ദേശം 2010 ലും പാര്‍ട്ടി നല്‍കിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും ലംഘിക്കപ്പെട്ടു. എന്നാല്‍ ഈ തവണ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ തന്നെയാണ് തീരുമാനം. ഈ വിഷയങ്ങളില്‍ ആര്‍ക്കും പ്രത്യേകമായി ഇളവ് നല്‍കാനും സധ്യതയില്ല. ഇത്തര നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നു പരശോധിക്കാന്‍ ജില്ലാ തല പാര്‍ലമെന്ററി സമിതികളുമുണ്ട്. ലീഗിന്റെ ഈ തീരുമാനം ചരിത്രപരമായാണ് രാഷട്രീയ നിരീക്ഷകര്‍ വലിയിരുത്തുന്നത്. പുതിയ തലമുറയെ രാഷട്രീയമായി അഭിസംബോധനം ചെയ്യാനുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങളായി മാറുന്ന കാലത്ത് പുതിയ തലമുറയോട് സംവദക്കാന്‍ കഴിയാത്തവര്‍ പരാജയപ്പടുമെന്ന തിരിച്ചറിവും ഈ തീരുമാനത്തിന്റെ പിന്നിലുണ്ടെന്നാണ് അറിവ്.
യു.ഡി.എഫില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ലീഗ് മുന്‍കയ്യെടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. യു.ഡി.എഫുമായി രാഷട്രീയമായി സഹകരിക്കാന്‍ പറ്റുന്ന വിഭാഗങ്ങളുമായോ സംഘടനകളുമായോ നീക്കു പോക്കുകള്‍ നടത്താനുള്ള പച്ചക്കൊടിയും ഔദ്യോഗികമായി പാര്‍ട്ടി നല്‍കിയിട്ടുണ്ട്. വിജയത്തിനായി പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാമന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിക്കകത്തുള്ള പ്രശ്നങ്ങളും പടലപ്പിണക്കങ്ങളും അടിയന്തിരമായി പരിഹരിക്കണമെന്നും നിലവിലുള്ള രാഷ്ട്രീയ അവസ്ഥയെ കുറിച്ചുളള പഠന റിപ്പോര്‍ട്ട് ജൂണ്‍ 30 നകം ജില്ലാ കമ്മറ്റികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇതേ മാനദണ്ഡം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും നടപ്പാക്കിയാല്‍ പാര്‍ട്ടിയുടെ വിജയം സുനിശ്ചിതമാവുമെന്നാണ് അണികളുടെ അഭിപ്രായം.
ലീഗ് സര്‍ക്കുലര്‍
മാന്യരേ,
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെ ഞ്ഞെടുപ്പ് ആസന്ന മായിരി
ക്കുകയാണ്. തെരഞ്ഞെടുപ്പിനെ നേരിടുന്ന തിനു പാര്‍ട്ടി ഘടകങ്ങള്‍ സ ജ്ജമാകേണ്ടതുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയമാണ് നാംനേടിയിട്ടുള്ളത്. നിയമ സഭ തെരെഞ്ഞെടുപ്പ് വിളി പ്പാടകലെയെത്തിനിലക്കുകയാണ്. അതിന്റെ മുന്നോടിയായി നടക്കുന്ന ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പ് എന്തുകൊണ്ടും വളരെ പ്രാധാന്യമര്‍ഹിക്കുന്ന താണ്. പ്രളയക്കാലത്തും കോവിഡ്
കാലത്തുമെല്ലാം ഗ്രാമ പഞ്ചായത്ത്-മുനിസിപ്പാലിറ്റികളുടെ പ്രവര്‍ത്തനാധി കാരങ്ങള്‍ എത്രത്തോളമുണ്ടെന്ന് നാം മനസ്സിലാക്കിയ കാര്യവുമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒരു പ്രാദേശിക ഭരണകൂടങ്ങളായി പുതിയകാലത്ത് കൂടുതല്‍ പരിവര്‍ത്തിക്കപ്പെട്ട ഒരു ഘട്ടത്തിലാണ് ഈ തെരെഞ്ഞെടുപ്പ് സ മാഗതമായിട്ടുള്ളത്.ചിട്ട യോടെയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണ് ഏതൊരു തെരെഞ്ഞെടുപ്പും വിജയകരമാക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും താഴെ ഘടകങ്ങള്‍ വളരെ അടിയന്തിരമായി നടപ്പിലാക്കേണ്ടതാണ്. മോശമായ പ്രകടനം കാഴ്ച വെച്ച ജനപ്രതിനിധികളെ വീണ്ടും മല്‍സരിപ്പിക്കരുത്.
മൊത്തം സീറ്റിന്റെ 30 ശതമാനം എങ്കിലും പുതുമുഖങ്ങള്‍ ആയിരിക്കണം. ഇതില്‍
യുവതി യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണം.
വിജയ സാധ്യതയും പ്രവര്‍ത്തനമികവും ആയിരിക്കണം സ്ഥാനാര്‍ത്ഥി നര്‍ണ്ണയത്തിന്റെ മാനദണ്ഡം.
വിജയ സാധ്യത തീരെ കുറഞ്ഞ പഞ്ചായത്ത്മുനിസിപ്പാലിറ്റികളില്‍ ആവശ്യമെ
ങ്കില്‍ ജനകീയ മുന്നണിക്ക് രൂപം കൊടുത്ത് മല്‍സരിക്കാവുന്നതാണ്.
1. വോട്ടര്‍ പട്ടിക പേര് ചേര്‍ക്കലും നീക്കം ചെയ്യലും
വോട്ടര്‍ പട്ടികയാണല്ലോ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാന രേഖ. കോവിഡ് സാഹ
ചര്യത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കലുകള്‍ നടക്കുകയുണ്ടയി. ആവശ്യമായരേഖകളൊന്നുമില്ലാതെ എല്ലാവരെയും ചേര്‍ത്തുവെന്ന വിശ ദീകരണമാണ് അധികൃതരില്‍ നിന്നുമുണ്ടായത് ഇതില്‍ ധാരാളം അനര്‍ഹര്‍ ഉള്‍ പ്പെടുമെന്നുറപ്പാണ്. വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കുകയാണ്. പ്രസിദ്ധീകരിച്ച ഉടനെ അനര്‍ഹരെ കണ്ടുപിടിച്ചു ഒഴിവാക്കാനും അര്‍ഹരെ ഉള്‍ പ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കണം. വാര്‍ഡ് തലയോഗം ചേര്‍ന്നും സ്‌ക്വാഡ് രൂപീകരിച്ചും ഇക്കാര്യത്തില്‍ ഗൗരവപരമായ ഇട പെടലുകള്‍ ഉണ്ടാകേണ്ടതാണ്.
എത്രപേരെ പുതുതായി ചേര്‍ത്തുവെന്ന കാര്യവും അനര്‍ഹരെ എത്ര ഒഴിവാക്കി
എന്നതും വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍ വാര്‍ഡ് കമ്മറ്റികള്‍ തയ്യാറാക്കുകയും പഞ്ചായത്ത്/മുനിസിപ്പല്‍ കമ്മറ്റികള്‍ക്ക് ക്രോഡീകരിച്ച് നല്‍കുകയും വേണം.
വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പ്രവാസികളെ ചേര്‍ക്കുന്നതിലും ശ്രദ്ധപതിയ
ണം. ഇതിന്റെ ഒരു റിപ്പോര്‍ട്ടും തയ്യാറാക്കി നല്‍കണം.
2.യു.ഡി.എഫ് ബന്ധം
എല്ലാ വാര്‍ഡ്/ഡിവിഷനുകളിലും ഘടകകക്ഷികളുമായുള്ള മുസ്ലിംലീഗിന്റെ
ബന്ധം ശക്തമാക്കണം. യു.ഡി.എഫില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ലീഗ് മുന്‍കയ്യെടുക്കണം.
യു.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറുള്ളതും നമുക്ക് സഹകരിക്കാന്‍
പറ്റുന്നതുമായ പ്രത്യേക വിഭാഗങ്ങളുമായോ സംഘടനകളുമായോ തെരെഞ്ഞെടുപ്പില്‍ വിജയി ക്കാനാവശ്യമായ നീക്കു പോക്കുകള്‍ നടത്താവുന്നതാണ്. ആവശ്യമുള്ളിടത്ത് പാതു സമ്മതിയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പരിഗണിച്ചും തെരെഞ്ഞെടുപ്പ് വിജയം ഉറപ്പ് വരുത്തേതാണ്.
യു.ഡി.എഫിലെ ഘടക കക്ഷികള്‍ തമ്മില്‍ പരസ്പരം മത്സരം ഒരുനിലയ്ക്കും
പാടില്ലാത്തതാണ്.
വിജയ സാധ്യത തീരെ കുറഞ്ഞ പഞ്ചായത്ത് മുനിസിപ്പാലിറ്റികളില്‍ ആവശ്യമെ
ങ്കില്‍ ജനകീയ മുന്നണിക്ക് രൂപം കൊടുത്ത് മല്‍സരിക്കാവുന്നതാണ്.
3 ആഭ്യന്തര വിഷയങ്ങള്‍ തീര്‍ക്കല്‍
പാര്‍ട്ടിക്കകത്തുള്ള പ്രശ്നങ്ങളും പടലപിണക്കങ്ങളും അടിയന്തിരമായി പരിഹരി
ക്കേതാണ്. നിലവിലുള്ള രാഷ്ട്രീയ അവസ്ഥയെ കുറിച്ചുള്ള കൃത്യമായ ഒരു പഠന
റിപ്പോര്‍ട്ട് ജൂണ്‍ 30 നകം ജില്ലാ കമ്മറ്റികള്‍ക്ക് ലഭിച്ചിരിക്കണം. ജയപരാജയങ്ങളും
കക്ഷിനിലയും വേണം.
4.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ താഴെ പറയുന്ന ഘടകങ്ങള്‍ പരിഗണിക്കേണ്ടതാണ്.
സ്ഥാനാര്‍ത്ഥികള്‍ ചന്ദ്രിക വാര്‍ഷിക വരിക്കാരായിരിക്കണം അതുതുടര്‍ന്നു
പോവുകയും വേണം.
മൂന്നു തവണ ത്രിതല പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ തലങ്ങളില്‍
അംഗങ്ങളായവര്‍ വീണ്ടും മല്‍സരിക്കാന്‍ പാടുള്ളതല്ല.
ഒരേ വീട്ടില്‍ നിന്ന് ഒന്നിലധികം പേര്‍ മല്‍സരിക്കുന്നത് ഒഴിവാക്കണം.
മൊത്തം സീറ്റിന്റെ 30 ശതമാനം എങ്കിലും പുതുമുഖങ്ങള്‍ ആയിരിക്കണം. ഇതില്‍
യുവതി യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണം.
വിജയ സാധ്യതയും പ്രവര്‍ത്തനമികവും ആയിരിക്കണം സ്ഥാനാര്‍ത്ഥി നര്‍ണ്ണയത്തിന്റെ മാനദണ്ഡം.
ഗ്രാമപഞ്ചായത്ത്/മുനിസിപ്പല്‍ സ്ഥാനാര്‍ത്ഥികളെ അതാതു കമ്മറ്റികള്‍ കണ്ടെത്തുകയും ഗ്രാമ പഞ്ചായത്ത്-മുനിസിപ്പല്‍-നിയോജക മണ്ഡലം-പാര്‍ലമെന്റ് ബോര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ചെയ്യേതാണ്.
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥികളെയും ജില്ലാ,ബ്ലോക്ക്,പഞ്ചായത്ത്
സ്ഥാനാര്‍ത്ഥികളെയും അതാതു ഘടകങ്ങളുടെ ശുപാര്‍ശകളോടെ ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് ആയിരിക്കും പ്രഖ്യാപിക്കുന്നത്.
5.പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും
പാര്‍ട്ടി പ്രതിനിധികള്‍ വിജയിച്ച വാര്‍ഡുകളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തല യോഗം ചേര്‍ന്ന് കൃത്യമായി വിലയിരുത്തേതാണ്. വീഴ്ചകള്‍ പരിഹരി
ക്കാന്‍ ഇനിയുള്ള ദിവസങ്ങള്‍ വിനിയോഗിക്കേണ്ടതുണ്ട്. മോശമായ പ്രകടനം കാഴ്ച വെച്ച ജനപ്രതിനിധികളെ വീണ്ടും മല്‍സരിപ്പിക്കരുത്.
മുസ്ലിംലീഗ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ വികസന നേട്ടങ്ങള്‍ ജനമനസ്സുക
ളില്‍ എത്തും വിധമുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കേതാണ്. സാമൂഹ്യ
മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കേതാണ്. വികസന ജാഥകളും വിശദീകരണ പൊതുയോഗങ്ങളും ലഘുലേഖകളും പത്രമാധ്യമം വഴിയുള്ള പ്രചരണവും സ്വീകരിക്കണം.
പാര്‍ട്ടി പ്രതിപക്ഷത്തുള്ള പഞ്ചായത്തുകളില്‍ ഭരണ കോട്ടങ്ങളും വൈകല്യ
ങ്ങളും ചേര്‍ത്തുള്ള കുറ്റപത്രങ്ങള്‍ തയ്യാറാക്കുകയും വ്യാപകമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് വന്‍പ്രതിഷേധങ്ങളും പരിപാടികളും ലോക്ഡൗണ്‍ നിബന്ധകള്‍ക്ക് വിധേയമായി സംഘടിപ്പിക്കേതാണ്.
6.കുടുംബ സംഗമങ്ങള്‍
തെരെഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളി
ലായി വാര്‍ഡ് തല കുടുംബ സംഗമം സംഘടിപ്പിക്കേതാണ്. യുവതി യുവാക്കളു
ടെയും വിദ്യാര്‍ത്ഥികളുടെയും പ്രാതിനിധ്യം കുടുംബയോഗങ്ങളില്‍ ഉറപ്പു വരുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
7. സോഷ്യല്‍ മീഡിയ
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പാര്‍ട്ടി പ്രചാരണം ശക്തിപ്പെടുത്തുന്നതിനുള്ള
സ്ഥിരം സംവിധാനത്തിന്റെ ഭാഗമായി ഓരോ ജില്ലയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ അഞ്ചു പേരെ വീതം ഉള്‍പ്പെടുത്തി 'സോഷ്യല്‍ മീഡിയ വളണ്ടിയര്‍ കോറം'രൂപീകരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.
പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ സംവിധാനമായ 'ഇന്ത്യലൈവി' ന്റെ
പ്രചാരണത്തിനും മറ്റു പാര്‍ട്ടി പരിപാടികള്‍ താഴെ തട്ടിലെത്തിക്കുന്നതിനും
വേണ്ടിയാണിത്. ഇവരുടെ ജില്ലകളില്‍ നിന്നുള്ള ലിസ്റ്റ് വാട്ടസ് ആപ്പ് നമ്പര്‍ സഹിതം രണ്ടുദിവസത്തിനകം സംസ്ഥാന കമ്മിറ്റിക്ക് കൈമാറേണ്ടതാണ് ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂടി ആസന്നമായ അവസരത്തില്‍ ഇതിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാകുമല്ലോ.
8. പാര്‍ലമെന്ററി ബോര്‍ഡ്
തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന്
സംസ്ഥാന തലത്തില്‍ പാര്‍ലമെന്ററി ബോര്‍ഡിന് രൂപം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നണി ചര്‍ച്ചാ സീറ്റ് വിഭജനം,
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, തെരഞ്ഞെടുപ്പ് മേല്‍നോട്ടം തുടങ്ങിയ കാര്യങ്ങള്‍ക്കായി ജില്ലാ പാര്‍ലമെന്ററി ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ ജില്ലാ പാര്‍ലമെന്ററി ബോര്‍ഡിന്റെ കണ്‍വീനര്‍മാരാ
യിരിക്കും.
സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
പി.കെ കുഞ്ഞാലിക്കുട്ടി എം.പി
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
പി.വി അബ്ദുല്‍ വഹാബ് എം.പി
കെ.പി.എ മജീദ്
മേല്‍ മാനദണ്ഡങ്ങള്‍ പ്രകാരം നിയോജക മണ്ഡലം പാര്‍ലമെന്ററി ബോര്‍ഡ്
ജില്ലാ കമ്മറ്റിയും പഞ്ചായത്ത് /മുനിസിപ്പാലിറ്റി പാര്‍ലമെന്ററി ബോര്‍ഡുകള്‍ നിയോജകമണ്ഡലം കമ്മറ്റിയും രൂപീകരിക്കേതാണ്.
സ്നേഹപൂര്‍വ്വം
കെ.പി.എ മജീദ്
(ജനറല്‍ സെക്രട്ടറി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."