രണ്ട് ഇന്ത്യന്‍ ഹൈക്കമ്മിഷന് ഉദ്യോഗസ്ഥരെയും പാക് പൊലിസ് വിട്ടയച്ചു
ന്യൂഡല്‍ഹി: രാവിലെ മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മിഷന് ഉദ്യോഗസ്ഥരെയും പാക് പൊലിസ് വിട്ടയച്ചു. ഇരുവരും ഒരു റോഡ് അപകടത്തില്‍പ്പെട്ടുവെന്ന വിശദീകരണത്തോടെയാണ് വിട്ടയച്ചിരിക്കുന്നത്.
ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇവര്‍ ഐ.എസ്.ഐയുടെ കസ്റ്റഡിയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഹൈക്കമീഷന് ഉദ്യോഗസ്ഥരെ പാകിസ്താന് രഹസ്യാന്വേഷണ ഏജന്‍സി ബുദ്ധിമുട്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരെ കാണാതായത്.
ഈ മാസം ആദ്യം ചാരവൃത്തി ആരോപിച്ച് രണ്ട് പേരെ ഇന്ത്യ പുറത്താക്കിയതു മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സുഖകരമല്ലാത്ത അവസ്ഥ ഉടലെടുത്തിരുന്നു. ഇക്കാര്യത്തില്‍ പാകിസ്താന് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തെറ്റിദ്ധാരണ മൂലമാണ് ഇന്ത്യയുടെ നടപടിയെന്നും പാകിസ്താന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."