കുടിവെള്ളവും, അടിസ്ഥാന സൗകര്യവുമില്ലാതെ അമ്പലക്കര കോളനി
പനമരം: കുടിവെള്ളവും അടിസ്ഥാന സൗകര്യവുമില്ലാതെ അമ്പലക്ക കേളനിക്കാര് ദുരിതത്തില്‍. പനമരം പഞ്ചായത്തിലെ 13ാം വാര്‍ഡിലെ ചുണ്ടകുന്ന് അമ്പലക്കര കോളനിയിലാണ് മഴക്കാലത്തും കുടിവെള്ളത്തിന് സ്വകാര്യ വ്യക്തിയുടെ കിണറിനെ ആശ്രയിക്കേണ്ട അവസ്ഥയുള്ളത്. ചുണ്ടക്കുന്നില്‍ രണ്ടിടങ്ങളിലായാണ് അമ്പലക്കര കോളനിയുള്ളത്. ഈ രണ്ട് കോളനിക്കാര്‍ക്കും മഴക്കാലത്തും കുടിവെള്ളം ലഭിക്കണമെങ്കില്‍ മീറ്ററുകളോം നടന്ന് വേണം വെള്ളം ശേഖരിക്കാന്‍. ജലനിധിയുടെ പൈപ്പ് കോളനികളില്‍ സ്ഥാപിച്ചെങ്കിലും ഉപയോഗശൂന്യമായി കിടക്കാന്‍ തുങ്ങിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും കോളനിക്കാരെ കൈയൊഴിഞ്ഞത് പോലെയാണ്. അടിസ്ഥാന സൗകര്യവും ഈ അവസ്ഥയില്‍ തന്നെയാണ്. കഴിഞ്ഞ ദിവസം അസുഖബാധയെ തുടര്‍ന്ന് ഇവിടെ കണക്കി എന്ന ആദിവാസി സ്ത്രി മരിച്ചിരുന്നു. ഒരു ദിവസം കഴിഞ്ഞാണ് മൃതദേഹം സ്വന്തം വീടിന്റെ അടുക്കള ഭാഗം പൊളിച്ച് മറവ് ചെയ്തത്.
ഇരുപതോളം കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന ഇവിടെ മൃതദേഹം സംസ്കരിക്കുന്നതിന് പോലും അധികൃതര്‍ സൗകര്യമൊരുക്കിയിട്ടില്ല. കോളനികളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ഇത്തരത്തിലാണ് സംസ്കരിക്കുന്നതെന്ന് കോളനിയിലെ ശാന്തയെന്ന യുവതി പറയുന്നു. ഇത്തരത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ വീട്ടുമുറ്റത്ത് സംസ്കരിച്ചിട്ടുണ്ട് പോലും. മരിച്ച് രണ്ട് ദിവസം കഴിഞ്ഞെങ്കിലും ബന്ധപ്പെട്ട ട്രൈബല്‍ വകുപ്പ് അധികാരികള്‍ സ്ഥലത്ത് എത്തുകയോ, സാമ്പത്തിക സഹായം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കോളനിക്കാര്‍ പറയുന്നു. പൊതുശ്മാനവും, കുടിവെള്ളവും മറ്റ് അടിസ്ഥാസൗകര്യങ്ങളും കോളനിയില്‍ ഒരുക്കി നല്‍കണമെന്നാണ് കോളനിക്കാരുടെ ഇപ്പോഴത്തെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."