പത്രവിതരണം നടത്തി സ്വന്തമാക്കിയത് ബി.എം.ഡബ്ല്യു!- കോഴിക്കോട്ടു നിന്നൊരു പ്രചോദന കഥ
പത്രവിതരണ ജോലിയില്‍ ഏര്പ്പെട്ടിരിക്കുന്നവര്ക്കറിയാം അതിന്റെ ബുദ്ധിമുട്ടും അസൗകര്യങ്ങളും. അവധിയില്ലാത്തൊരു ജോലിയെന്നു വേണമെങ്കിലും പറയാം. ഹര്ത്താലെന്നല്ല പ്രളയം വന്നാല്‍ പോലും പത്രവിതരണം മുടങ്ങാന്‍ പാടില്ല. വിദ്യാര്‍ഥികളോ മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നവരോ ആണ് അധികവും ഈ രംഗത്തുള്ളത്.
പത്രവിതരണം നടത്തി എത്രമാത്രം സമ്പാദിക്കാനാവും? അധികമൊന്നും കിട്ടില്ലെന്നാണ് ഉത്തരമെങ്കില്‍ സ്വപ്നത്തില്‍ താലോലിച്ച ബി.എം.ഡബ്ല്യു ബൈക്ക് സ്വന്തമാക്കിയ കഥയാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി ജിഷാദ് അഹമ്മദിന് പങ്കുവയ്ക്കാനുള്ളത്. താന്‍ പഠിച്ചു നേടിയ അക്കൗണ്ടന്റ് ജോലിക്കു പുറമെയാണ് പുലര്‍ച്ചെ തുടങ്ങുന്ന പത്ര വിതരണത്തിലും ജിഷാദ് ഏര്‍പ്പെട്ടത്. എല്ലാം ഒരു നിമിത്തം പോലെയായിരുന്നു.
സുപ്രഭാതം പത്രത്തിന്റെ വരിക്കാരെ ചേര്‍ത്ത് വിതരണത്തിന് വേണ്ടി മറ്റൊരാളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ സുഹൃത്തായ ഈ വിതരണക്കാരന് വിട്ടതോടെ ചില കുട്ടികളെ ഏല്‍പ്പിച്ചു. അതും നടക്കാതെ വന്നതോടെയാണ് സ്വയം ഈ രംഗത്തിറങ്ങുന്നത്. പത്രവിതരണത്തിലൂടെ ലഭിച്ച വരുമാനം സ്വരുക്കൂട്ടിയാണ് ബൈക്ക് സ്വന്തമാക്കിയതെന്ന് ജിഷാദ് അഹമ്മദ് പറയുന്നു. അപ്പോഴും സമൂഹത്തില്‍ നിന്ന് ചില അവമതിപ്പുകള്‍ തന്റെ നേരെയുണ്ടായെന്നും ജിഷാദ് മറക്കുന്നില്ല. ഫെയ്സ്ബുക്കിലൂടെയാണ് തന്റെ കഥ ജിംഷാദ് പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."