അനധികൃതസ്വത്ത് സമ്പാദനം: സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടി പുറത്താക്കി
കൊച്ചി: സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെ പാര്‍ട്ടി പുറത്താക്കി. അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇയാളെ പുറത്താക്കിയത്. സക്കീര്‍ ഹുസൈന് നാല് വീടുകളുണ്ടെന്നും ഇതിനുള്ള പണവും സ്വത്തും ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു പരാതി.
തുടര്‍ന്ന് ജില്ലാ കമ്മിറ്റിയാണ് സക്കീര്‍ ഹുസൈനെതിരെ അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത്. സിപിഎമ്മിന്റെ ആഭ്യന്തര അന്വേഷണസമിതി അന്വേഷണം നടത്തിയാണ് നിലവില്‍ കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെതിരേ നടപടി സ്വീകരിച്ചത്.
സി.എം ദിനേശ് മണി, പി.ആര്‍ മുരളി എന്നിവര്‍ക്കായിരുന്നു അന്വേഷണച്ചുമതല.
ക്വട്ടേഷനെന്ന പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തല്‍, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്.ഐയെ ഭീഷണിപ്പെടുത്തല്‍, ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലിസുകാര്‍ക്ക് നേരെ തട്ടിക്കയറല്‍ ഇങ്ങനെ നിരവധി വിവാദങ്ങള്‍ നേരിടുകയും ആരോപണവിധേയനാവുകയും ചെയ്തിരുന്നു സക്കീര്‍ ഹുസൈന്‍. പ്രളയ ഫണ്ട് തട്ടിപ്പിലും സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."