ടി.സി അബ്ദുല്‍ ഖാദറിനെ ആദരിച്ചു
തളിപ്പറമ്പ്: തിരുവട്ടൂര്‍ പൗരവേദിയുടെ ആഭിമുഖ്യത്തില്‍ ടി.സി അബ്ദുല്‍ ഖാദറിനെ ആദരിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ അധ്യക്ഷനായി. പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സജീവമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ടി സി അബ്ദുല്‍ ഖാദറിന്റെ ജീവിതം ആസ്പദമാക്കി കരീംയൂസഫ് രചിച്ച ടി.സി എന്ന രണ്ടക്ഷരം പുസ്തകത്തിന്റെ പ്രകാശനകര്‍മം സ്വതന്ത്ര കര്‍ഷക സംഘംസംസ്ഥാന സെക്രട്ടറി ടി.പി മമ്മു, മഹമൂദ് ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. മുസ്‌ലിം ലീഗ്ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് എസ് മുഹമ്മദ്, ഡി.സി.സി സെക്രട്ടറി ഇ.ടി രാജീവന്‍, ടി.കെ മുഹമ്മദ് കുഞ്ഞി, പി.എം അബ്ദുറഹ്മാന്‍, ഹംസക്കുട്ടി പി.സി.എം,അമീന്‍ കോളനി, ഷാക്കിര്‍ തോട്ടീക്കല്‍, ബാലകൃഷ്ണന്‍ ഒറവങ്കര, ഹംസ ബാഖവി, കെ.വി അബ്ദു റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."