HOME
DETAILS
MAL
ഊര്‍മിള മത്സരിക്കുന്നത് നോര്‍ത്ത് മുംബൈയില്‍ നിന്നു തന്നെ
backup
March 29 2019 | 06:03 AM
ന്യൂഡല്‍ഹി: ബോളിവുഡ് താരം ഊര്‍മിള മഡോദ്കര്‍ മുംബൈ നോര്‍ത്തില്‍ നിന്ന് മത്സരിക്കും. കഴിഞ്ഞ ദിവസമാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പി സിറ്റിങ് എം.പി ഗോപാല്‍ ഷെട്ടിയാണ് ഊര്‍മിളയുടെ എതിര്‍ സ്ഥാനാര്‍ഥി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്.
മുംബൈ കോണ്‍ഗ്രസ് മിലിന്ദ് ദിയോറയ്ക്ക് ഒപ്പമെത്തിയാണ് ഊര്‍മിള രാഹുലിനെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് എഐസിസി ആസ്ഥാനത്തെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ അവര്‍ മാധ്യമങ്ങളെ കണ്ടു.
Congress Central Election Committee announces the candidate for the Mumbai North Constituency for the ensuing elections to the Lok Sabha pic.twitter.com/SGM7LD9AGT
— Congress (@INCIndia) March 29, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."