കൊവിഡ് ടെസ്റ്റ് : മരിച്ചു വീഴുന്നവരിൽ അധികവും മലയാളികൾ; എന്നിട്ടും സംസ്ഥാന സർക്കാരിന് പിടിവാശി
ജിദ്ദ: സഊദി അടക്കമുള്ള ഗൾഫ് നാടുകളിൽ മലയാളികളുടെ മരണ നിരക്ക് വ൪ധിക്കുമ്പോഴും പ്രവാസികളോട് ഉള്ള സർക്കാരിന്റെ നിലപാടുകൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. നിലവിൽ കൊവിഡ് ബാധിച്ചു വിവിധ ഗൾഫ് നാടുകളിൽ മരിച്ച മലയാളികളുടെ എണ്ണം 226 ആയി ഉയരുകയും , നിലവിൽ സഊദിയിൽ നിന്നു നാട്ടിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 1,10,000 പേരില്‍ 70,000വും കേരളത്തിലേക്കുളളവരാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് മലയാളികളെ കൂടുതല്‍ ദുരിതത്തിലാക്കിയത്.
ജൂണ്‍ 20 മുതല്‍ ജി സി സി രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കുളള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ്എംബസിയുടെ പുതിയ ഉത്തരവ്. (https://www.eoiriyadh.gov.in/alert_detail/alertid=42) . കേരള സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇത് ഉൾപ്പെടുത്തിയതെന്ന് എംബസി പുറത്തിറക്കിയ നിബന്ധനകളിൽ വ്യക്തമാക്കി. വന്ദേഭാരത് മിഷൻ വഴി പോകുന്നവർക്ക് ഇത് ബാധകമല്ലെന്ന വിരോധാഭാസത്തെ അമ്പരപ്പോടെയാണ് പ്രവാസികൾ നോക്കിക്കാണുന്നത്.
അതേ സമയം ദല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും വെബ്‌സൈറ്റിലുണ്ട്. ഇതില്‍ കേരളത്തിലേക്കുളള യാത്രക്കാര്‍ക്ക് മാത്രമാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.
തമിഴ്‌നാട്ടിലെത്തുന്നവര്‍ ക്വാറന്റൈന്‍, കൊവിഡ് ടെസ്റ്റ് എന്നിവക്കുളള ചെലവ് വഹിക്കണം. ദല്‍ഹി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ ഹരിയാന, ഭിവാഡി, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ ഏതെങ്കിലും ക്വാറന്റൈന്‍ സെന്ററുകളില്‍ കഴിയണം. ഇതിനുളള ചെലവ് യാത്രക്കാര്‍ വഹിക്കുകയും വേണം. പുതുക്കിയ മാര്‍ഗരേഖ അനുസരിച്ച് ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും അടുത്ത ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ ആയിരിക്കുമെന്നും എസ്ഒപി വ്യക്തമാക്കുന്നത്.
അതേ സമയം ഒട്ടും പ്രായോഗികമല്ലാത്ത ഈ നിർദ്ദേശം വന്നതോടെ സഊദി അറേബ്യയിൽനിന്ന് നാട്ടിലെത്താൻ ഒരുങ്ങുന്ന ആയിരങ്ങളുടെ സാധ്യത മങ്ങി. ജോലിയും കൂലിയുമില്ലാതെ പട്ടിണിയിലായവരും ഗർഭിണികളും രോഗികളുമെല്ലാം കിട്ടുന്ന വിമാനങ്ങളിൽ നാടുപിടിക്കാൻ ഒരുങ്ങുമ്പോഴാണ് സംസ്ഥാന സർക്കാർ ഈ കൊടുംക്രൂരത കാണിച്ചിരിക്കുന്നത്.
ഈ നിബന്ധന വരുന്നതോടെ മലയാളികൾ പെരുവഴിയിലാകും. മറ്റു സംസ്ഥാനങ്ങളിലുള്ളവർക്ക് ഇതു ബാധകമല്ലാത്തതുകൊണ്ട് അവർക്കു നാട്ടിലെത്തുക എളുപ്പമാകും. ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലെത്തുക എന്നത് സാധ്യമല്ലാത്ത കാര്യമായി മാറുന്നു എന്നതാണ് പുതിയ നിബന്ധനയുടെ പ്രത്യേകത. വിമാനം കയറുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം കിട്ടുന്ന നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവരെ കൊണ്ടുവരേണ്ടതില്ല എന്നാണ് സംസ്ഥാനം നിബന്ധന വെച്ചത്. മറ്റു രാജ്യങ്ങളിലെ എംബസികളും ഈ നിബന്ധന നടപ്പാക്കിയാൽ മലയാളി പ്രവാസികളുടെ തിരിച്ചുവരവ് പ്രതിസന്ധിയിലാകും. പട്ടിണിയും ആവലാതികളുമായി കഴിയുന്ന പതിനായിരങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള വഴികൾ ആലോചിക്കുമ്പോഴാണ് സംസ്ഥാനം സ്വന്തം ജനതയോട് ഈ ക്രൂരത കാണിച്ചിരിക്കുന്നത്.
നിലവിൽ കൊവിഡ് പരിശോധനക്ക് വിദേശരാജ്യങ്ങളിൽ വേണ്ടത്ര സൗകര്യമില്ലെന്ന ആക്ഷേപമുണ്ട്, ഇതിനിടെയാണ് സർക്കാർ നിലപാടിലുറച്ച് നിൽക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."