HOME
DETAILS

ലൈഫ് ഭവന പദ്ധതി: 31നകം സ്പില്‍ ഓവര്‍ വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം

  
backup
July 05 2018 | 07:07 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ad%e0%b4%b5%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-31%e0%b4%a8%e0%b4%95%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2

 

കണ്ണൂര്‍: ജില്ലയില്‍ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലുള്‍പ്പെട്ട സ്പില്‍ ഓവര്‍ വീടുകളുടെ നിര്‍മ്മാണം ജൂലൈ 31-നകം പൂര്‍ത്തീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ.വി.സുമേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ മുഖേന നിര്‍മ്മാണം നടത്തേണ്ട വീടുകളുടെ കാര്യത്തില്‍ അടിയന്തിര പുരോഗതി കൈവരിക്കുന്നതിനായുള്ള യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.
2018-19 വര്‍ഷം ഭൂമിയുള്ളതും ഭവനരഹിതരുമായ 4,149 പേരാണുള്ളത്. ഇതില്‍ 1,429 പേര്‍ കരാറില്‍ ഏര്‍പ്പെട്ടു. ആദ്യ ഗഡു വിതരണം ചെയ്തത് 626 പേര്‍ക്കാണ്. 107 പേര്‍ക്കാണ് രണ്ടാം ഗഡു വിതരണം ചെയ്തത്.
എരമം-കുറ്റൂര്‍, ചെറുകുന്ന് എന്നീ പഞ്ചായത്തുകളിലെ അഞ്ചു പേര്‍ മൂന്നാം ഗഡു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീടു പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. ബാക്കിയുള്ളവര്‍ക്ക് എത്രയും പെട്ടെന്ന് ഒന്നാം ഘട്ട ഗഡുവിതരണം നടത്താനും യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പുകള്‍ മുഖേന ഗുണഭോക്തൃ സംഗമം നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തി ധനസഹായം നല്‍കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. കോര്‍പ്പറേഷന്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ്, ഫിഷറീസ് വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്നിവയിവൂടെയാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്.
പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ഇതില്‍ ഒരു വീടിന്റെ നിര്‍മ്മാണം തുടങ്ങി. യോഗത്തില്‍ ലൈഫ് മിഷന്‍ പ്രോജക്ട് ഡയറക്ടര്‍ കെ.എം. രാമകൃഷ്ണന്‍, കെ.എന്‍.അനില്‍, ഡപ്യൂട്ടി സി.ഇ.ഒ സാബുകുട്ടന്‍, ഡി.ഡി.പി ഷാനവാസ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago