'കീം' എൻട്രൻസ് പരീക്ഷാ കേന്ദ്രം ദുബൈയില്‍ മാത്രം! പ്രവാസി വിദ്യാര്‍ഥികളുടെ പ്രയാസം അറിയിച്ച് മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും ഐ.വൈ.സി.സിയുടെ പരാതി
മനാമ: 'കീം' എൻട്രൻസ് പരീക്ഷാ കേന്ദ്രം ദുബൈയില്‍ മാത്രമായത് ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമാകുന്നുവെന്ന് കാണിച്ച് ഐ വൈ സി സി ബഹ്റൈന്‍ മുഖ്യമന്ത്രിക്കും ജന പ്രതിനിധികള്‍ക്കും കത്തയച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
കീം പ്രവേശന പരീക്ഷ ജൂലൈ ആറിന് നിശ്ചയിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭൂരിഭാഗം പ്രവാസി വിദ്യാർഥികൾക്കും പ്രവേശനപരീക്ഷ എഴുതുക അപ്രായോഗികമാണ്.
ആദ്യഘട്ടത്തില്‍ ഈ പ്രശ്നം കേരള സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന്റെ ഭാഗമായി രണ്ട് ആഴ്ചകൾക്ക് മുൻപ് ബഹ്‌റൈനിലെ പ്രവാസി വിദ്യാർഥികളിൽ നിന്നും ഐ വൈ സി സി പരാതികള്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആയിരകണക്കിന് വിദ്യാർഥികളാണ് ബഹ്റൈനിൽ മാത്രം പരീക്ഷ എഴുതുവാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നത് എന്ന് മനസിലാക്കാൻ സാധിച്ചു. ഭാരവാഹികള്‍ അറിയിച്ചു.
ദുബായ് കേന്ദ്രീകരിച്ച് പരീക്ഷ കേന്ദ്രമുണ്ടെങ്കിലും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും വിദ്യാർഥികൾക് അവടെ എത്തി പരീക്ഷ എഴുതുക പ്രായോഗികമല്ല. ഈ വിഷയങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ട് മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി,പ്രതിപക്ഷ നേതാവ്,യൂത്ത്
കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് എന്നിവർക്ക് പരാതി അയക്കുകയും, ഷാഫി പറമ്പിൽ എം എൽഎ യെ ഫോണിൽ വിളിച്ച് ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.ഈ വിഷയത്തിൽ ഇടപെടുമെന്ന് ഷാഫി പറമ്പിൽ എം എൽഎ, ഭാരവാഹികള്‍ക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അനസ് റഹീം,എബിയോൺ അഗസ്റ്റിൻ,നിധീഷ് ചന്ദ്രൻ എന്നിവർ പത്രക്കുറിപ്പില്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."