അധ്യാപികയെ നിയമിക്കുന്നില്ല;വിദ്യാര്‍ഥികള്‍ പ്രധാന അധ്യാപകനെ ഉപരോധിച്ചു
കണ്ണൂര്‍: അധ്യാപികയെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രധാനധ്യാപകനെ ഉപരോധിച്ചു.
ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ അധ്യാപികയെ നിയമിക്കാത്തതിനാലാണ് പ്രതിഷേധം.
ഇന്നലെ രാവിലെ 10.30ഓടെയാണ് പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്
. അധ്യാപകരില്ലാത്തതോടെ കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ ഈ വിഷയത്തില്‍ ക്ലാസുകളൊന്നും എടുക്കുന്നില്ലെന്നാരോപിച്ചാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും ഇന്നലെ രാവിലെ പ്രതിഷേധവുമായി എത്തിയത്.
നിലവില്‍ സ്‌കൂളിലുണ്ടായിരുന്ന പി.വി സുമംഗല എന്ന അധ്യാപികയെ ഭരണപരമായ കാരണത്താല്‍ സ്ഥലം മാറ്റിയിരുന്നു.
ഇതിനു പകരമായി പുഴാതി സ്‌കൂളില്‍നിന്ന് മറ്റൊരു അധ്യാപികയെ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയമിക്കാനും ഉത്തരവായിരുന്നു. എന്നാല്‍ പി.വി സുമംഗലയ്ക്ക് അപ്രതീക്ഷിതമായി പ്രധാനാധ്യാപകന്‍ 49 ദിവസത്തെ ലീവ് അനുവദിച്ചു കൊടുക്കുകയായിരുന്നു. ഇതോടെ പുഴാതി സ്‌കൂളിലെ അധ്യാപികയ്ക്ക് ഇവിടെ ചാര്‍ജെടുക്കാനും കഴിയാതായി.
എന്നാല്‍ മുകളില്‍ നിന്നുള്ള ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ പ്രകാശ് ബാബു അറിയിച്ചു.
തുടര്‍ന്ന് ഡി.ഡി.ഇയെ നേരിട്ടുകണ്ട് കാര്യങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന് രണ്ട് ദിവസത്തിനകം പുതിയ നിയമനം ഉണ്ടാകുമെന്നും ഡി.ഡി.ഇ ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."