തലശ്ശേരിയില്‍ ദേശീയ സെമിനാര്‍ ഇന്നു മുതല്‍
തലശ്ശേരി: തലശ്ശേരി എന്‍ജിനീയറിങ് കോളജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഇന്നാരംഭിക്കും. രാവിലെ പത്തിന് തലശ്ശേരി പേള്‍വ്യൂ റീജന്‍സിയില്‍ നാക്കോസ്‌പെയ്‌സ് എന്ന പേരില്‍ നടക്കുന്ന സെമിനാര്‍ കോളജിലെ ഇലക്ടോണിക്‌സ് എന്‍ജിനീയറിങ് വിഭാഗമാണ് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാര്‍ എറണാകുളം ടി.ബി.ആര്‍.എം ഡയറക്ടര്‍ ടി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും. ലോക ബാങ്ക് നല്‍കിയ 10 കോടതി രൂപ വിനിയോഗിച്ച് കോളജില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് വരുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എന്‍ഞ്ചിനിയറിംങ്ങ് കോളജുകളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആഗസ്ത് എട്ട്, ഒമ്പത് തീയ്യതികളില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫെയിം ടുകെ 16 എന്ന പേരില്‍ രണ്ടു ദിവസത്തെ സെമിനാര്‍ നടക്കും. ലോക ബാങ്ക് നല്‍കിയ പത്ത് കോടി രൂപയില്‍ അഞ്ചരക്കോടി ചിലവഴിച്ച് കോളജിലെ അടിസ്ഥാന സൗകര്യം വികസനം നടപ്പിലാക്കിയതായും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പള്‍ ഡോ.വി.സജീവ്, ഡോ.ആര്‍ രജീഷ്, കെ രഞ്ചിത്ത്, സുനില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."