തെരുവോരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു
മട്ടന്നൂര്‍: പാതയോരത്ത് മാലിന്യ നിക്ഷേപിക്കുന്നത് പതിവാകുന്നു. മാലിന്യം നിക്ഷേപിക്കുന്നതിന് സ്ഥാപിച്ച ബോക്സ് നിറഞ്ഞു കവിഞ്ഞിട്ടും തിരിഞ്ഞു നോക്കാന്‍ ആരുമില്ല. മട്ടന്നൂര്‍-ഇരിട്ടി പാതയിലാണ് മാലിന്യം തള്ളുന്നത് വ്യാപകമാകുന്നത്. മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് റോഡരികില്‍ തള്ളുന്നത്.
മാലിന്യം ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ കാരണം തെരുവ് നായ്ക്കള്‍ പെരുകുന്നുണ്ട്. ഇതും ജനങ്ങള്‍ക്കും ഭിഷണിയാകുന്നു. പ്രദേശവാസികള്‍ നഗരസഭ അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലന്നും പറയുന്നു. ചാവശ്ശേരി, 19-ാം മൈല്‍ ഉള്‍പ്പെടുയുള്ള മേഖലകളില്‍ കഴിഞ്ഞ വര്‍ഷകാലത്ത് നിരവധി പേര്‍ക്ക് പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഉടന്‍ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് സമീപവാസികള്‍. മാലിന്യം തള്ളുന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ ഇവിടെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."