അധ്യാപകരുടെ രചനാ മത്സരം: ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ അറബിക്, മലയാളം, കഥ, കവിത രചനാ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. 'ലോക്ക് ഡൗണ്‍' ആയിരുന്നു വിഷയം. എല്ലാ ജില്ലകളില്‍ നിന്നുമായി 1,343 അധ്യാപകര്‍ മത്സരത്തില്‍ പങ്കെടുത്തു.
അറബിക് കവിത രചനയില്‍ കെ. മുഹമ്മദ് അന്‍സാര്‍ (ഗവ. എല്‍.പി.എസ് പട്ടിക്കാട്, മലപ്പുറം), പി.കെ മഹ്‌സൂം അഹമ്മദ് (ഗവ. എല്‍.പി.എസ് ബേപ്പൂര്‍, കോഴിക്കോട്), പി. ശിഹാബുദ്ദീന്‍ (ഗവ. ഹൈസ്‌കൂള്‍, പൊന്മുണ്ടം മലപ്പുറം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അറബിക് കഥാരചനയില്‍ കെ. മുഹമ്മദ് അന്‍സാര്‍ (ഗവ. എല്‍.പി.എസ്, പട്ടിക്കാട്) ഒന്നാം സ്ഥാനവും കെ. ഖദീജ (പി.ടി.എം.വൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എടപ്പലം) രണ്ടാം സ്ഥാനവും ടി.കെ സജീറ (ഗവ. എല്‍.പി.എസ്, വളമംഗലം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കെ. ജിജേഷ് (ഗവ. യു.പി.എസ്, പാപ്പിനിശ്ശേരി വെസ്റ്റ്), കെ.കെ തുളസി (ട്രെയിനര്‍ ബി.ആര്‍.സി, തളിക്കുളം), സി.ആര്‍ രമ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിങ്ങോട്ടു കുറിശ്ശി) എന്നിവര്‍ക്കാണ് മലയാളം കവിത രചനയില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം. മലയാളം കഥാരചനയില്‍ എ.ജെ ജാന്‍സി (സിസ്റ്റര്‍ നിരഞ്ജന, സെന്റ് തെരാസസ് സി.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- എറണാകുളം) ഒന്നാമതെത്തി. രണ്ടാംസ്ഥാനം സബീല നാലകത്തും (ക്രസന്റ് യു.പി സ്‌കൂള്‍, കാരപ്പുറം), മൂന്നാം സ്ഥാനം ഇ. മരിയ ഗൊരേത്തിയും (സെന്റ് മേരീസ് യൂ.പി സ്‌കൂള്‍ പയ്യന്നൂര്‍) സ്വന്തമാക്കി.
ഫലപ്രഖ്യാപന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍, ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍, ട്രഷറര്‍ പി.പി ഫിറോസ് മത്സരത്തിന്റെ കണ്‍വീനര്‍ സംഘടനാ വിഭാഗം സെക്രട്ടറി ഇ.ഐ സിറാജ് മദനി, സംസ്ഥാന സെക്രട്ടറി അനസ് എം. അഷ്‌റഫ് ആലപ്പുഴ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.ഐ മുഹമ്മദ് അസ്‌ലം സംസ്ഥാന കമ്മിറ്റി അംഗം എ. താജുദ്ദീന്‍ സ്വലാഹി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."