മഴക്കാല പൂര്‍വ ശുചീകരണം നേരത്തേ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു
എടപ്പാള്‍: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ മഴക്കാല പൂര്‍വ ശുചീകരണം നേരത്തെ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ വര്‍ഷം മുതല്‍ ഏപ്രിലില്‍തന്നെ മഴക്കാലപൂര്‍വ ശുചീകരണം പൂര്‍ത്തീകരിക്കുമെന്ന ആരോഗ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിചിരുന്നെങ്കിലും ഏപ്രില്‍ പകുതി കഴിഞ്ഞിട്ടും തദ്ദേശസ്ഥാപനങ്ങളില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ നടപടികള്‍ ആരംഭിച്ചിട്ടില്ല.
കഴിഞ്ഞവര്‍ഷം കുറ്റിപ്പുറത്ത് കോളറയും അതിസാരവും പടര്‍ന്നുപിടിക്കുകയും അതിസാരം ബാധിച്ച് നാലുപേര്‍ മരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് മന്ത്രി കെ.കെ ഷൈലജ മഴക്കാലപൂര്‍വ ശുചീകരണം ഏപ്രിലില്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു നിര്‍ദേശങ്ങളും ഇതുവരെ തദ്ദേശസ്ഥാപനങ്ങളില്‍ എത്തിയിട്ടില്ല.
എല്ലാ വര്‍ഷവും ജൂണ്‍ അവസാനത്തോടെയാണ് ശുചീകരണ ജോലികള്‍ പല തദ്ദേശസ്ഥാപനങ്ങളും പൂര്‍ത്തീകരിക്കാറുള്ളത്. കഴിഞ്ഞവര്‍ഷം ശുചീകരണം നടപ്പാക്കാത്തതിനാല്‍ കുറ്റിപ്പുറത്ത് കോളറയും അതിസാരവും പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് വിവിധ സംഘടനകള്‍ ശുചീകരണം നേരത്തെ നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചിട്ടും കുറ്റിപ്പുറത്തെ അഴുക്കുചാല്‍ ശുചീകരണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് മുഴുവന്‍ കാനകളും ശുചീകരിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."