എസ്.കെ.എസ്.എസ്.എഫ് മിഷന്‍ 100: 'വായനാവസന്തം' വായനാവാരത്തിന് തുടക്കം
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്ത നൂറുദിന കര്‍മ പദ്ധതി 'മിഷന്‍ 100' ന്റെ ഭാഗമായുള്ള വായനാവാരാചരണം 'വായനാവസന്ത'ത്തിന് തുടക്കമായി. 15 മുതല്‍ 22 വരെയാണ് വായനാവാരം. വിവിധ വിങുകള്‍ക്കു കീഴില്‍ വിപുലമായ കാംപയിനാണ് എസ്.കെ.എസ്.എസ്.എഫ് വായനാവാരത്തില്‍ നടപ്പാക്കുന്നത്. എസ്.കെ.എസ്.എസ്.എഫ് ഉപസമിതികളായ 'മനീഷ'യ്ക്കും 'സര്‍ഗലയ'ക്കും കീഴില്‍ ബുക്ക് ചലഞ്ച്, റിവ്യൂ ഹാഷ് ടാഗ് കാംപയിന്‍, വായനാദിന വെബിനാര്‍, മീറ്റ് ദ റൈറ്റര്‍ എഴുത്തുകാരെ പരിചയപ്പെടല്‍, ഇ ബുക്ക് പ്രചാരണങ്ങള്‍, ഇ മാഗസിന്‍ മത്സരങ്ങള്‍ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഹാഷ് ടാഗ് കാംപയിനിന്റെ ഭാഗമാകാന്‍ #ഞലമറശിഴബറമ്യ, #ടഗടടഎബങമിലലവെമ #ഞല്ശലം എന്നീ ഹാഷ് ടാഗുകള്‍ ഉള്‍പ്പെടുത്തിയ പുസ്തകക്കുറിപ്പുകള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കണം. ഒരാള്‍ക്ക് ഏത് ഭാഷയിലുമുള്ള എത്ര പുസ്തകങ്ങള്‍ വേണമെങ്കിലും വായിച്ച് കുറിപ്പുകള്‍ പങ്കുവയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ എസ്.കെ.എസ്.എസ്.എഫ് റൈറ്റേഴ്‌സ്‌ഫോറം വെബ്‌സൈറ്റായ വായന@ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."