വിമാനയാത്രയിലെ മദ്യം
വിമാനയാത്രയില്‍ മദ്യംവിളമ്പുന്നതു കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്ന് രാജ്‌കോട്ടിലേക്കുള്ള എയര്‍ഇന്ത്യയുടെ വിമാനം പറത്താന്‍ മദ്യപിച്ചു പൂസായിവന്ന വനിതാ പൈലറ്റിനെ സസ്‌പെന്റ് ചെയ്തത് ഈയടുത്താണ്.
അതുപോലെ, മദ്യലഹരിയില്‍ സഹയാത്രികരോടും ജീവനക്കാരോടും അപമര്യാദയായി പെരുമാറുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മദ്യം ഒഴിച്ചുകൊടുക്കുന്ന വനിതാജീവനക്കാര്‍ തന്നെയാണ് ഈ അക്രമത്തിന്നിരയാകുന്നവരില്‍ ഭൂരിഭാഗവും. എങ്കില്‍, യാത്രക്കിടയിലെങ്കിലും എന്തുകൊണ്ട് മദ്യ സല്‍ക്കാരം നിര്‍ത്തിക്കൂട എന്ന ചോദ്യം പഴഞ്ചനാകുമോ? നിയന്ത്രിക്കാവുന്നതിലധികം മദ്യപിച്ച് സഹയാത്രികരെ ശല്യം ചെയ്യുന്നവരാണ് കുടിയന്മാരില്‍ പലരും. ഇപ്പോള്‍ പല വിമാനങ്ങളിലും ഇക്കോണമി ക്ലാസിലുള്ള സീറ്റുകള്‍ തമ്മില്‍ അകലം വളരെ കുറവാണ്. ഇതുകാരണം മദ്യപിക്കുന്ന പലരും വിശ്രമിക്കുന്നത് തൊട്ടടുത്ത സീറ്റിലുള്ളവന്റെ ചുമലിലും. ഇനി ചുമലില്‍നിന്നു മാറ്റിയാല്‍ പിന്നെ അവന്റെ മടിത്തട്ടിലാകും സുഖനിദ്ര. കന്നുകാലി ക്ലാസ് എന്ന് ശശിതരൂര്‍ മുമ്പ് വിശേഷിപ്പിച്ച സാധാരണക്കാരന്റെ ഈ ഇരിപ്പിടത്തിനരികില്‍ മദ്യപിക്കുന്നവന്‍ ഇരുന്നാല്‍ കുടുങ്ങിയതുതന്നെ. ആകാശത്തിനു മുകളില്‍വച്ചു കൊണ്ടുള്ള ഈ മദ്യസല്‍ക്കാരം വേണ്ടെന്നുവയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."