സ്‌കൂള്‍ പാഠപുസ്തക വിതരണം ഉടന്‍ പൂര്‍ത്തിയാക്കണം: എസ്.കെ.എസ്.എസ്.എഫ് ട്രെന്റ്
കോഴിക്കോട്: സ്‌കൂള്‍ പാഠപുസ്തക വിതരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ'ട്രെന്റ്'സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
അധ്യായന വര്‍ഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും വിദ്യാര്‍ഥികള്‍ക്ക് പാഠ പുസ്തകങ്ങള്‍ പൂര്‍ണമായും ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ റഗുലര്‍ ക്ലാസുകള്‍ തുടങ്ങാനായിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭിക്കുന്നുണ്ട്. ഇതിന് പാഠപുസ്തകത്തിന്റെ പിന്തുണ അത്യാവശ്യമാണ്.
എന്നാല്‍ പല കുട്ടികള്‍ക്കും ഇപ്പോഴും പുസ്തകം ലഭ്യമല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പാഠപുസ്തകങ്ങള്‍ സമയത്ത് ലഭിച്ചെങ്കിലേ മുതിര്‍ന്നവര്‍ക്ക് പഠനത്തില്‍ വിദ്യാര്‍ഥികളെ കൂടുതല്‍ സഹായിക്കാനാകൂ. നിലവില്‍ സ്‌കൂളുകള്‍ തുറക്കുന്നത് വൈകാനാണ് സാധ്യത എന്നിരിക്കെ വിദ്യാഭ്യാസ വകുപ്പ് എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തി എല്ലാ വിദ്യാര്‍ഥികള്‍ക്കും പുസ്തകങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും 'ട്രെന്റ്'ആവശ്യപ്പെട്ടു.
യോഗത്തില്‍ ചെയര്‍മാന്‍ റഷീദ് കോടിയൂറ അധ്യക്ഷത വഹിച്ചു. ജില്ലാ, ചാപ്റ്റര്‍ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ശാഖ മുതല്‍ സംസ്ഥാന തലം വരെ 100 ദിവസത്തെ പദ്ധതിക്ക് രൂപരേഖയായി.
എസ്.വി മുഹമ്മദലി, ഡോ. മജീദ് കൊടക്കാട് പ്രസംഗിച്ചു. 'ട്രെന്റ്' സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പദ്ധതി കോര്‍ഡിനേറ്റര്‍ അനസ് പൂക്കോട്ടൂര്‍ സ്വാഗതവും കണ്‍വീനര്‍ ശാഫി ആട്ടീരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."