HOME
DETAILS

മുനമ്പം ഹാര്‍ബറിലെത്തിയ മത്സ്യത്തൊഴിലാളികള്‍ തിരുവനന്തപുരം സ്വദേശികള്‍

  
backup
June 16 2020 | 03:06 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af

 


കൊച്ചി: മുനമ്പം ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് എത്തിയ മത്സ്യത്തൊഴിലാളികള്‍ തമിഴ്‌നാട്ടുകാരല്ലെന്നും തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളാണെന്നും മുനമ്പത്തെ തരകന്മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വഞ്ചിയില്‍ 5 മത്സ്യത്തൊഴിലാളികളെന്ന കണക്കില്‍ 30 വഞ്ചികളില്‍ 150 തൊഴിലാളികളാണ് പൊഴിയൂരില്‍നിന്ന് എത്തിയത്. ഇവര്‍ ലോക്ക്ഡൗണിനു മുമ്പ് മാര്‍ച്ച് 20ന് ഹാര്‍ബറില്‍ വഞ്ചി വച്ചാണ് നാടുകളിലേക്ക് പോയത്. ലോക്ക്ഡൗണില്‍ ഇളവു വന്നതിനു ശേഷം ജൂണ്‍ 2ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും തരകന്മാര്‍ ഏര്‍പ്പാടാക്കിയ വാഹനങ്ങളിലുമാണ് മുനമ്പത്തെത്തിയത്.
വഞ്ചികളുടെ അറ്റകുറ്റ പണികള്‍ക്കു ശേഷം ജൂണ്‍ 9 മുതലാണ് ജോലിക്ക് പോയിത്തുടങ്ങിയത്. എന്നാല്‍ ഇവര്‍ കടല്‍മാര്‍ഗം ഒളിച്ചെത്തിയ തമിഴ്‌നാട്ടുകാരെന്ന തരത്തിലാണ് വാര്‍ത്ത പരന്നത്. ഇതോടെ 13ന് ഫിഷറീസ് വകുപ്പില്‍നിന്ന് അധികൃതരെത്തി 24 മണിക്കൂറിനകം തിരികെ പോകാന്‍ ആവശ്യപ്പെട്ടു.
കലക്ടറുടെ ഉത്തരവു പ്രകാരമാണെന്ന് പറഞ്ഞെങ്കിലും അന്വേഷണത്തില്‍ അത്തരമൊരു ഉത്തരവ് കലക്ടര്‍ നല്‍കിയിട്ടില്ലെന്ന് അറിഞ്ഞു. മറ്റെല്ലാ ജില്ലകളിലും അന്യജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. എറണാകുളത്ത് മാത്രമാണ് ഇത്തരത്തില്‍ പ്രശ്‌നമുണ്ടായത്. നിലവില്‍ ഈ മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ബറിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. നാട്ടുകാര്‍ ഭയത്താല്‍ ഇവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും തരകന്മാര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അമല്‍ദേവ്, സരീഷ്, ബാബു കിഴക്കേവീട്ടില്‍, പ്രദീപ് മങ്ങാട് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago