HOME
DETAILS
MAL
വായനശാലാ മെംബര്‍മാരായി വിദ്യാര്‍ഥികള്‍
backup
July 05 2018 | 07:07 AM
ചെറുപുഴ: ഗ്രാമീണ വായനശാലയും ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളും ചേര്‍ന്ന് വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികളെയും വായനശാലയുടെ ബാലവിഭാഗം അംഗങ്ങളായി ദത്തെടുക്കല്‍ പ്രഖ്യാപനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഇതോടൊപ്പം വിദ്യാരംഗം കലാവേദിയുടെ ഉദ്ഘാടനവും നടന്നു.
ഗ്രന്ഥശാലാ കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് വൈക്കത്ത് നാരായണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് പി.എം ജോര്‍ജ് അധ്യക്ഷനായി. ചെറുപുഴ ഗ്രാമീണ വായനശാലാ സെക്രട്ടറി കെ. ദാമോദരന്‍, പി.ടി.എ പ്രസിഡന്റ് റോയി ആന്ത്രോത്ത്, മദര്‍ പി.ടി.എ പ്രസിഡന്റ് ഷീന ജോണി, എ.കെ ലിസി, വിദ്യാരംഗം കലാവേദി കണ്‍വീനര്‍ സീന സെബാസ്റ്റ്യന്‍, സ്റ്റാഫ് സെക്രട്ടറി മിനി തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."