HOME
DETAILS
MAL
കണ്ണൂരില്‍ ജന്‍ ഔഷധി വില്പനശാല തുറന്നു
backup
July 14 2016 | 00:07 AM
കണ്ണൂര്‍: മരുന്നുവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫാര്‍മസ്യൂട്ടിക് വകുപ്പ് തുടക്കമിട്ട ജന്‍ ഔഷധി വില്പനശാല കണ്ണൂരിലും തുറന്നു. റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ റാബി ടവറിലാണു വില്പനകേന്ദ്രം. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. കൃഷ്ണനാഥ പൈ ഉദ്ഘാടനംചെയ്തു. ജനറിക് മരുന്നുകളാണ് ജന്‍ ഔഷധിയിലൂടെ വില്പന നടത്തുന്നത്. 30 മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭിക്കും. സ്വകാര്യ ഉത്പാദകരില്‍ നിന്നു ജനറിക് മരുന്നുകള്‍ നേരിട്ടു സംഭരിച്ചാണു ജന്‍ ഔഷധി വഴി വില്‍ക്കുക. ഇത്തരം മരുന്നുകള്‍ രണ്ടുമുതല്‍ പത്തിരട്ടി വരെ വിലയ്ക്കാണ് ഇപ്പോള്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ വില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."