കര്‍ഷകരുടെയും തൊഴില്‍ രഹിതരുടെയും കൈപിടിച്ച് സി.പി. ഐയുടെ പ്രകടന പത്രിക
ന്യുഡല്‍ഹി: സി.പി.ഐയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ നിരവധി വാഗ്ദാനങ്ങള്‍.
കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന്റെ 50 ശതമാനത്തിലധികം വരുമാനം ഉറപ്പുവരുത്തുമെന്നും
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നും
ജോലി ചെയ്യുക എന്നത് മൗലിക അവകാശമാക്കുമെന്നും തൊഴില്‍ രഹിതരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുമെന്നും
എല്ലാ പെന്‍ഷന്‍കാര്‍ക്കും ചുരുങ്ങിയ പെന്ഷന് 9000 രൂപയാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
സത്രീകള്‍ക്ക് എല്ലാ മേഖലയിലും 33 ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുമെന്നതാണ് മറ്റൊരു വാഗ്ദാനം.
ആദായ നികുതി നല്‍കാത്ത എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും പെന്ഷന് നല്‍കിയും
ആസൂത്രണ കമ്മീഷന് തിരിച്ചുകൊണ്ടുവരുമെന്നും
ന്യൂനപക്ഷങ്ങള്‍ക്കായി രജീന്ദ്ര സച്ചാര്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും വാഗ്ദാനമുണ്ട്.
ജിഡിപിയുടെ 10 ശതമാനം വിദ്യാഭ്യാസ മേഖലക്കായി നീക്കിവെക്കും.
പ്രൈമറി മുതല്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കും.
ജി.ഡി.പിയുടെ ആറ് ശതമാനം ആരോഗ്യമേഖലക്ക്
നദീസംയോജന പദ്ധതികള്‍ക്കായി ദേശീയതലത്തില്‍ സമവായം ഉറപ്പാക്കുമെന്നും
ദില്ലിക്കും പുതുച്ചേരിക്കും പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികയുടെ ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."