'ഇത് നമ്മുടെ ലാസ്റ്റ് ചാന്‍സ്': ബി.ജെ.പിക്കെതിരെ വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് നൂറിലേറെ സിനിമാ നിര്‍മാതാക്കള്‍ പരസ്യമായി രംഗത്ത്
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വോട്ടു ചെയ്യണമെന്ന പരസ്യ ആഹ്വാനവുമായി നൂറിലേറെ സിനിമാ നിര്‍മാതാക്കള്‍. പ്രശസ്ത ഡോക്യുമെന്ററി നിര്‍മാതാവ് ആനന്ദ് പട്‌വര്‍ധന്‍, എഡിറ്റര്‍ ബീനാ പോള്‍, മലയാള സംവിധായകന്‍ ആശിഖ് അബു, തമിഴ് സംവിധായകന്‍ വെട്രി മാരന്‍, ഗുരുവിന്ദര്‍ സിങ്, ദേവാഷിഷ് മഖിജ, സനല്‍ കുമാര്‍ ശശിധരന്‍ തുടങ്ങിയ 103 പ്രമുഖരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
'നമ്മുടെ രാജ്യം എക്കാലത്തേയും വലിയ പരീക്ഷണത്തിന്റെ വഴിയിലാണ്. സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും വൈവിധ്യമായി നില്‍ക്കുന്ന നമ്മള്‍, രാജ്യമെന്ന നിലയ്ക്ക് എല്ലായ്‌പ്പോഴും ഒന്നായി നിന്നു. ഇത്രയും അല്‍ഭുതമുള്ള രാജ്യത്തിന്റെ പൗരനെന്ന നിലയില്‍ അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇന്നതെല്ലാം മാഞ്ഞു'- പ്രസ്താവനയില്‍ പറയുന്നു.
ഭിന്നാഭിപ്രായം ഉയര്‍ത്തുന്നവരെയെല്ലാം ദേശവിരുദ്ധരാക്കുന്ന ട്രംപ് കാര്‍ഡാണ് ബി.ജെ.പി ഇറക്കുന്നതെന്നും പ്രസ്താവനയില്‍ വിമര്‍ശിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്ന, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന സര്‍ക്കാരിനെ തെരഞ്ഞെടുക്കലാണ് നമ്മുടെ ഉത്തരവാദിത്തം.
ഇത് ലാസ്റ്റ് ചാന്‍സാണെന്നും പറഞ്ഞാണ് പ്രസ്താവന അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."