HOME
DETAILS
MAL
റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചു
backup
April 19 2017 | 20:04 PM
നിലമ്പൂര്‍: മണ്ഡലത്തില്‍ റോഡുകളുടെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി ഏഴ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കാലവര്‍ഷക്കെടുതി മൂലം ഗതാഗത യോഗ്യമല്ലാതായി തീര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ ഇടപെടലില്‍ തുകയനുവദിച്ചിട്ടുള്ളത്.
ചുങ്കത്തറയില്‍ കൂട്ടപ്പാടി-മില്ലുപടി-പാറക്കടവ് റോഡിന് 2 ലക്ഷവും നിലമ്പൂരില്‍ മുതുകാട്-അര്‍ജ്ജുനന്‍പടി-സദാനന്ദന്‍ റോഡിന് 2 ലക്ഷവും പാടിക്കുന്ന് ഹരിജന-ഗിരിജന ഹോസ്റ്റല്‍ റോഡിന് 3 ലക്ഷവുമാണ് രണ്ടാം ഘട്ടത്തില്‍ പ്രവൃത്തികള്‍ നടത്തുന്നതിനായി അനുവദിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിലെ 11 പ്രവൃത്തികള്‍ക്കു പുറമെയാണിത്. ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്‍ജിനീയറിങ് വിഭാഗം വഴിയാണ് പ്രവൃത്തികള്‍ നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."