ഇരിട്ടി പാലത്തില്‍ ലോറി കുടുങ്ങി
ഇരിട്ടി: ഇരിട്ടി പാലത്തില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ടൗണില്‍ ഗതാഗത സ്തംഭിച്ചു. പാലത്തില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഇരിട്ടി ടൗണില്‍ ഗതാഗതം സ്തംഭിച്ചത്. ഒരുമണിക്കൂറിലധികം രോഗികളേയും വഹിച്ച് വിവിധ ആശുപത്രികളിലെക്ക് പായുകയായിരുന്നആംബുലന്സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. കണ്ടെയ്നര്‍ ലോറി നീക്കിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്നും ചരക്കുമായി എത്തിയ കണ്ടെയ്നര്‍ലോറി കൂട്ടുപുഴ ഭാഗത്തേക്ക് പോകുന്നതിനിടെ ഇരിട്ടി പാലത്തില്‍ കയറിയപ്പോഴാണ് ലോറിയുടെ മുകള്‍ വശം പാലത്തിന്റെ മുകള്‍ ഭാഗത്തെ ഇരുമ്പ് ദണ്ഡില്‍ കുടുങ്ങിയത്. ഇരുവശങ്ങളിലേക്കും പോകാന്‍ സാധിക്കാതെലോറി പാലത്തില്‍ കുടുങ്ങിയതോടെ റോഡിന്റെ ഇരുഭാഗങ്ങളിലേക്കും ഗതാഗതം നിലച്ചു. ആര്‍മി ഡ്യൂട്ടിയുടെ ഭാഗമായി ചരക്കുമായി കടന്നുപോയ ലോറിയാണ് പാലത്തില്‍ കുടുങ്ങിയത്. ഇരിട്ടി ഫയര്‍ഫോഴ്സിന്റെയും പൊലിസിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ലോറി പാലത്തില്‍ നിന്നും പുറകോട്ടെടുത്ത് മാറ്റിയത്. ലോറി കുടുങ്ങിയതോടെ സ്കൂള്‍ വാഹനങ്ങളും ബസുകളും യാത്രാ വാഹനങ്ങള്‍ ഉള്‍പ്പെടെ കൂട്ടുപുഴ കീഴ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ ജബ്ബാര്‍ക്കടവ് പാലം വഴി തിരിച്ച് വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."