കമ്മ്യൂണിറ്റി കിച്ചണ്‍, ക്വാറന്റൈന്‍, ഇനി ഓണ്‍ലൈന്‍ പഠനം വിശ്രമമില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍
കൊണ്ടോട്ടി: കൊവിഡിനെ തുടര്‍ന്ന് പതിവു പാതയില്‍നിന്ന് വേറിട്ട് വിശ്രമമില്ലാതെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍.
ആടും കോഴിയും മാത്രമായി ഒതുങ്ങിയ തദ്ദേശ സ്ഥാപനങ്ങള്‍ കൊവിഡ് 19 വന്നതോടെ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം, ഓണ്‍ലൈന്‍ പഠന ക്ലാസിലൂടെ സ്‌കൂള്‍ പഠനം തുടങ്ങിയവ ഒരുക്കിയാണ് സമസ്ത മേഖലയിലേക്കും കടക്കുന്നത്.
മാര്‍ച്ച് മുതലാണ് തദ്ദേശ സ്ഥാപനങ്ങളുടെ പതിവുപാത മാറിത്തുടങ്ങിയത്. കുടിവെള്ള പ്രശ്‌നം തീര്‍ക്കുന്നതിനും പദ്ധതി പ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തിലുമെത്തിയപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ഇതോടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അശരണര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സാമൂഹ്യ അടുക്കള വഴി ഭക്ഷണം എത്തിച്ചു നല്‍കുന്നതിന് നിര്‍ദേശമെത്തി. പിന്നീട് കുടുംബശ്രീ വഴി ജനകീയ ഹോട്ടലുകളും ഒരുക്കി.
ഇതിനു പിറകെയാണ് പ്രവാസികളുടെ മടക്കം ആരംഭിച്ചത്. തുടര്‍ന്ന് പ്രവാസികള്‍ക്ക് ക്വാറന്റെന്‍ സൗകര്യത്തിനായി ഒഴിഞ്ഞ കെട്ടിടങ്ങള്‍ കണ്ടെത്തുന്ന ചുമതലയേറ്റെടുത്തു.
ഇതോടൊപ്പമാണ് ഏപ്രിലില്‍ പുതിയ പദ്ധതിപ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. ഇതിനിടയില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും വെള്ളപ്പൊക്ക മുന്‍കരുതല്‍ നടപടികളും ആരംഭിച്ചു. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തികളും ആരംഭിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ വരുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍,നഗരസഭ കോര്‍പറേഷനുകള്‍ തുടങ്ങിയവ കൗണ്‍സില്‍ യോഗം ചേര്‍ന്ന് തനത് ഫണ്ട് ഇതിനായി വിനിയോഗിക്കാനാണ് നിര്‍ദേശം.
വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍, ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ എത്തിച്ചു നല്‍കുന്നതിന്റെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും കീഴിലുളള സ്‌കൂളിലെ പ്രധാന അധ്യാപകരില്‍നിന്ന് ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുടെ എണ്ണമെടുത്ത് സഹായം നല്‍കുന്നതിനാണ് പുതിയ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."