HOME
DETAILS
MAL
മലയോര മേഖലയില്‍ കോട്ടെരുമ ശല്യം വര്‍ധിക്കുന്നു
backup
April 19 2017 | 20:04 PM
പൂക്കോട്ടുംപാടം: കോട്ടെരുമ ശല്യം കാരണം പൊറുതിമുട്ടി മലയോര ഗ്രാമങ്ങള്‍. റബര്‍ തോട്ടമുള്ള മേഖലയില്‍ കാണുന്ന ചെറിയ കറുത്ത വണ്ടാണ് കോട്ടെരുമ. ചെറുവണ്ടുകളുടെ ഇനത്തില്‍ പെട്ട പ്രാണികള്‍ വൈകുന്നേരങ്ങളില്‍ വീടുകളില്‍ പറന്നെത്തുകയും മനുഷ്യ ശരീരത്തില്‍ ഇരിക്കുകയുമാണ്.
തട്ടിയിടുമ്പോള്‍ പ്രാണികള്‍ പുറപ്പെടുവിക്കുന്ന ദ്രാവകം ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുന്നു. ചെവിയിലും മറ്റും പ്രവേശിക്കുന്നതും ഭക്ഷണങ്ങളിലും മറ്റും പറന്ന് വന്ന് വീഴുന്നതുമാണ് ആളുകളെ പ്രയാസത്തിലാക്കുന്നത്. ഇതേതുടര്‍ന്ന് രാത്രിയായാല്‍ ലൈറ്റിടാന്‍ പറ്റാത്ത അവസ്ഥയാണ്.
മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇത്തവണ ഇവയുടെ ശല്യം കൂടിയിട്ടുണ്ട്. കോട്ടെരുമ ശല്യം കാരണം താമസം മാറേണ്ടിവന്ന കുടുംബങ്ങളും ഉണ്ട്. ഇവയെ പ്രതിരോധിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് മലോര ഗ്രാമങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."