HOME
DETAILS
MAL
ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്
backup
July 14 2016 | 00:07 AM
മട്ടന്നൂര്‍: ചെങ്കല്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാംപറമ്പ് സ്വദേശികളായ ഡ്രൈവര്‍ പി ദിനേശന്‍ (40), ചുമട്ടുതൊഴിലാളിയായ എ രവീന്ദ്രന്‍ (46) എന്നിവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ഓടെയാണ് വെള്ളിയാംപറമ്പില്‍ നിന്നു മട്ടന്നൂരിലേക്ക് ചെങ്കല്‍ കയറ്റി വരുന്നതിനിടെ കോളജ് റോഡില്‍ ലോറി അപകടത്തില്‍പെട്ടത്. വീട്ടുമതിലിനിടിച്ച ലോറി സമീപത്തെ വൈദ്യുതി തൂണ്‍ തകര്‍ത്ത ശേഷം മറിയുകയായിരുന്നു. മട്ടന്നൂര്‍-ഇരിക്കൂര്‍ റൂട്ടില്‍ മണിക്കൂറോളം ഗതാഗതം മുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."